ജയസൂര്യയുടെ അപ്പോസ്തലൻ ഉടനെത്തുന്നു; ത്രില്ലിലെന്നു നടൻ; കാത്തിരിപ്പോടെ ആരാധകർ

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി കെ.എസ്.ബാവ സംവിധാനം ചെയ്യുന്ന അപ്പോസ്തലന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ഹണി റോസ്, മിയ എന്നിവര്‍ ചേര്‍ന്നാണ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ചില കഥാപാത്രങ്ങളെ അറിഞ്ഞ് കഴിഞ്ഞാൽ ആ വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ് , അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു അനുഭവമാണെന്നും നവാഗത സംവിധായകൻ ബാവയും, നിർമ്മാതാവ് അരുൺ നാരായണനും ഈ കഥയും കഥാപാത്രവും പറഞ്ഞു കഴിഞ്ഞപ്പോൾ, ദൈവത്തോട് താൻ നന്ദി പറയുകയായിരുന്നു എന്നും 'അപ്പോസ്തലൻ' ഈശ്വരന്റെ മറ്റൊരു പ്രതിരൂപമാണ് എന്നും ജയസൂര്യ പോസ്റ്റർ പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചു. സിറിയയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് തിരക്കഥ . സിനിമയുടെ ടാഗ്‌ലൈൻ, 'തെറ്റായ മനുഷ്യൻ, തെറ്റായ സ്ഥലം' എന്നതും ചിത്രത്തിൽ ഏറെ നിഗുഢതകൾ ഒളിഞ്ഞിരിക്കുന്നുവെന്നു സൂചിപ്പിക്കുന്നു. ഈജിപ്തിൽ നിന്നും സിറിയയിൽ നിന്നുമുള്ള കുറച്ച് അഭിനേതാക്കളും മോളിവുഡിന്റെ ജനപ്രിയ മുഖങ്ങളും ഈ സിനിമയിൽ ഉണ്ടാകും.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന അപ്പോസ്തലന്‍റെ ചിത്രീകരണം ഫെബ്രുവരിയില്‍ കൊച്ചിയില്‍ ആരംഭിക്കും. മൊറോക്കോ, സിറിയ, ഇറ്റലി തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. കെ എസ് ബാവ അൻവർ ഹുസൈൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. റോബി വർഗീസ് രാജ് ആണ് ചിത്രത്തിൽ ക്യാമറ ചലിപ്പിച്ചത്. ഗോപി സുന്ദറും വിനു തോമസും ചേർന്ന് സംഗീതം ഒരുക്കിയിരിക്കുന്നു. ചിത്രത്തിലെ ആക്ഷൻ രങ്ങൾ ഒരുക്കിയിരിക്കുന്നത് മാമാങ്കത്തിലെ സംഘട്ടന രംഗങ്ങൾ തയ്യാറാക്കിയ ശാം കൗശൽ ആണ്. 2020 ഫെബ്രുവരിയിൽ ചിത്രം തീയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha
























