ഞാന്‍ തരക്കേടില്ലാത്ത ഒരു തല്ലിപ്പൊളിയാണെന്ന് എനിക്ക് തന്നെ അറിയാം. പിന്നെ എന്തിനാണ് ഒളിഞ്ഞുനോക്കുന്നത്. എന്നോട് ചോദിക്ക്... ഞാന്‍ പറഞ്ഞുതരാല്ലോ എന്തും....തന്റെ സ്വകാര്യജീവിതം തുറന്നുപറഞ്ഞ് ചെമ്പന്‍ വിനോദ്

ഒരു പിടി മികച്ച ചിത്രങ്ങളും നല്ല കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ കയ്യടിവാങ്ങിയ നടനാണ് ചെമ്പന്‍ വിനോദ്...പൊറിഞ്ചു മറിയം ജോസ്, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളായിരുന്നു 2019 ൽ പുറത്തു വന്ന ചെമ്പൻ വിനോദ് ചിത്രങ്ങൾ. രണ്ട് സിനിമകളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു .. ചുരുങ്ങിയ കാലയളവു കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് ചെമ്പന്‍ വിനോദ് എന്ന് പറയുന്നതിൽ തെറ്റില്ല
വില്ലന്‍ വേഷത്തിലും കോമഡി വേഷത്തിലും ഒരേപോലെ തിളങ്ങുന്ന ചെമ്പന്‍ സിനിമാ ജീവിതം ആരംഭിച്ച് 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തന്റെ വ്യക്തി ജീവിതം കൂടി വെളിപ്പെടുത്തുകയാണ് താരം.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.
നന്നായി ഭക്ഷണം കഴിക്കുക മദ്യപിക്കുക വ്യായാമം ചെയ്യുക ഇതാണ് ചെമ്പൻ വിനോദിന്റെ ജീവി രീതി..ഇതേകുറിച്ച് ചോദിക്കുന്നവരോട് താരം പറയുന്നത് ഇങ്ങനെ ...
അങ്കമാലിക്കാരനായ എനിയ്ക്ക് ഭക്ഷണം അത്രമേൽ പ്രിയപ്പെട്ടതാണ്. പന്നിയും ബീഫുമൊക്കെ ഞങ്ങളുടെ സ്നേഹമാണ്. അമ്മയുണ്ടാക്കുന്ന സ്നേഹം മതിവരുവോളം കഴിച്ച് സോഫയിൽ കിടന്നു ഉറങ്ങാനാണ് എനിയ്ക്ക് ഇഷ്ടം. അതുപോലെ മദ്യപിക്കുന്നതിന്റേയും ആഹാരം കഴിച്ചതിന്റേയും കേട് മാറ്റാൻ വേണ്ടിയല്ല താൻ വ്യായമം ചെയ്യുന്നത്. ഒരു അഭിനേതാവ് എന്ന നിലയിൽ ശരീരം സംരക്ഷിക്കാനുളളത് എന്റെ ചുമതലയാണെന്നും ചെമ്പൻ വിനോദ് പറയുന്നു...
ഞാൻ സമ്പാദിക്കുന്ന കാശുകൊണ്ട്, സർക്കാരിന് അതിൽ നിന്നും നികുതി കൊടുത്ത്. സർക്കാർ തന്നെ വിൽക്കുന്ന മദ്യം വാങ്ങി ഞാൻ വീട്ടിൽവെച്ച് കഴിക്കുന്നു. അതിലിവിടെ ആർക്കാണ് പരാതി. ഞാൻ എന്റെ വീട്ടിലിരുന്ന് നന്നായി മദ്യപിക്കുന്നതിൽ മറ്റൊരാൾക്ക് എന്തുകാര്യം? പൊതു ജനത്തിന് ശല്യമാകുന്നെങ്കിൽ ശരിയാണ്. അല്ലാതെ ന്റെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കേണ്ട കാര്യമില്ല.
ഞാന്‍ ഇപ്പോള്‍ വഴിതെറ്റിപ്പോവുകയല്ല. വഴി തെറ്റിപ്പോയി തിരിച്ചുവന്ന ഒരാളാണ് ഞാന്‍. ഈ പറയുന്ന വഴിതെറ്റുകളെല്ലാം കടന്നാണ് ഇവിടെ നില്‍ക്കുന്നത്.അതുകൊണ്ട് ഇനി വ്യക്തിപരമായോ ആശയപരമായോ ഒന്നും എന്നെ ബാധിക്കുകയില്ല. ഞാന്‍ തരക്കേടില്ലാത്ത ഒരു തല്ലിപ്പൊളിയാണെന്ന് എനിക്ക് തന്നെ അറിയാം. പിന്നെ എന്തിനാണ് ഒളിഞ്ഞുനോക്കുന്നത്. എന്നോട് ചോദിക്ക് ഞാന്‍ പറഞ്ഞുതരാല്ലോ എന്തും.
തന്റെ പത്തുവയസ്സുള്ള മകൻ അമ്മയോടൊപ്പം അമേരിക്കയിലാണ് താമസം.. വെക്കേഷന് അവനെ കാണാൻ പോകും ഇടയ്ക്കിടെ വിളിക്കും ..അല്ലാതെ ഈ ജോലി കളഞ്ഞ് അവിടെ പോകാൻ കഴിയില്ലല്ലോ... മകനു ഇതെല്ലം മനസ്സിലാകും എന്ന ആശ്വാസവും താരത്തിനുണ്ട്
https://www.facebook.com/Malayalivartha
























