വെള്ള ബ്രൈഡല്‍ ഗൗണില്‍ അതി സുന്ദരിയായി അനുപമ; താരം പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു

മലയാള സിനിമയിലെ മിക്ക താരങ്ങളും തങ്ങളുടെ ക്രിസ്മസ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു. ഇവയൊക്കെ വൈറലാകുകയും ചെയ്തു. മലയാളത്തിന്റെ യുവനടി അനുപമ പരമേശ്വരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വെള്ള ബ്രൈഡൽ ഗൗണിൽ ഒരു രാജകുമാരിയെപോലെ അണിഞ്ഞൊരുങ്ങിയ തന്റെ ചിത്രങ്ങളാണ് അനുപമ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങളെല്ലാം ഇതിനോടകംതന്നെ തരംഗമായിരിക്കുകയാണ്.കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.
ബ്രൈഡല്‍ ഗൗണില്‍ അതിസുന്ദരിയായ അനുപമ. കൊച്ചിയിലെ ഡിസൈനര്‍മാരായ ടി ആന്‍ഡ് എം ബൈ മരിയ ടിയ മരിയ ആണ് ഈ മനോഹരമായ വസ്ത്രം ഡിസൈൻ ചെയ്‌തിരിക്കുന്നത്. പനമ്പിള്ളി നഗറിലുള്ള ടി&എം- ന്‍റെ ക്രിസ്മസ് സ്പെഷ്യല്‍ കളക്ഷന്‍റെ ഭാഗമായാണ് അനുപമ ഇവരുടെ മോഡലായത്. ഈ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
പ്രേമം എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ച അനുപമ നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. . ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'മണിയറയിലെ അശോകന്‍' എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും തുടക്കം കുറിച്ചുകഴിഞ്ഞു താരം. കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെഹൃദയം കീഴടക്കിയ താരമാണ് അനുപമ.
https://www.facebook.com/Malayalivartha
























