അവർ എപ്പോഴും സംസാരിക്കുന്നത് ലൂസിഫർ 2 നെ കുറിച്ച്; പൃഥ്വിയുടെ ഭാര്യ സുപ്രിയ മനസുതുറക്കുന്നു

മോഹൻ ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫെർ കോടികൾ വാരിയാണ് ബോക്സ് ഓഫീസിൽ ബ്ലോക്ബ്ലസ്റ്റർ പദവി സ്വന്തമാക്കിയത്. 2019ല്‍ ഗള്‍ഫില്‍ നിന്നും എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ എന്ന ഖ്യാതിയും ലൂസിഫർ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ലൂസിഫർ സിനിമയെ സംബന്ധിച്ച പുതിയ വിശേഷങ്ങളാണ് പുറത്തു വരുന്നത്. 'ലൂസിഫര്‍' സിനിമയുടെ പ്രചരണാര്‍ഥമുള്ള ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാലും പൃഥ്വിരാജും കണ്ടുമുട്ടിയപ്പോഴുള്ള ഒരു പുതിയ ചിത്രം ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു.'എല്‍ 2' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. പിന്നാലെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും അതേ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. കൂടിക്കാഴ്ചയില്‍ എന്തിനെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നതെന്നും സുപ്രിയ ചിത്രത്തോടൊപ്പം കുറിച്ചു.
ലൂസിഫര്‍ രണ്ടാംഭാഗത്തെക്കുറിച്ചാണ് എപ്പോഴും ആലോചിക്കുന്നതും സംസാരിക്കുന്നതും', ഡ്രൈവിംഗ് ലൈസന്‍സ് തരംഗമാകുന്നതിനിടയിലും അതാണ് സ്ഥിതിയെന്നും സുപ്രിയ പറയുന്നു. സുപ്രിയയുടെ ഈ കുറിപ്പാണു ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
എമ്പുരാന്‍' എന്ന് പേരിട്ടിരിക്കുന്ന ലൂസിഫര്‍ രണ്ടാംഭാഗം എന്ന് തുടങ്ങും എന്നതിനെക്കുറിച്ച് നേരത്തേ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് സൂചിപ്പിച്ചിരുന്നു. ഈ ചോദ്യം ആദ്യം ചോദിക്കേണ്ടത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയോടാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഏതായാലും ആരാധകർ ലൂസിഫർ 2 ഉടനെത്തുമെന്ന പ്രതീക്ഷയിലാണ്.
https://www.facebook.com/Malayalivartha
























