തൃശൂർ പൂരത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി; ആക്ഷൻ രംഗങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

തൃശൂർപൂരത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ജയസൂര്യ ചിത്രമാണ് ത്രിശൂർ പൂരം. ചിത്രത്തിലെ അതിഗംഭീര ആക്‌ഷൻ സീക്വൻസുകളുടെ മേക്കിങ് രംഗങ്ങളാണ് വിഡിയോയില്‍ കാണുന്നത്. ചിത്രത്തിനായി ജീവൻ പണയംവച്ചുള്ള ആക്‌ഷൻ രംഗങ്ങളിലാണ് ജയസൂര്യ അഭിനയിച്ചിരിക്കുന്നത്. അപകടമേറിയ രംഗങ്ങളിൽ പോലും ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ജയസൂര്യ ആക്‌ഷൻ രംഗങ്ങൾ ചെയ്തത്. കൂടാതെ ഫൈറ്റ് രംഗങ്ങൾ കഴിയുമ്പോൾ ആർടിസ്റ്റുകളുടെ ഓരോരുത്തരുടെയും അടുത്ത് ചെന്ന് അവരോട് കാര്യങ്ങൾ തിരക്കുന്നതും വിഡിയോയിൽ കാണാം.
രാജേഷ് മോഹനന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിം ഹവ്സിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്വാതി റെഡ്ഡി, ടി.ജി. രവി, മല്ലിക സുകുമാരൻ, സബുമോൻ അബ്ദുസ്സമദ് എന്നിവരാണ് മറ്റ് താരങ്ങൾ.
https://www.facebook.com/Malayalivartha
























