കഥാപാത്രം ആവശ്യപ്പെട്ടാൽ മഞ്ജുവിനൊപ്പം അഭിനയിക്കുന്നുമെന്നു നടൻ ദിലീപ്

കഥാപാത്രം ആവശ്യപ്പെട്ടാൽ മഞ്ജുവിനൊപ്പം അഭിനയിക്കുന്നുമെന്നു നടൻ ദിലീപ്. അടുത്തിടെ ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ദിലീപിന്റെ മൈ സാന്തയും മഞ്ജു വാര്യരുടെ പ്രതി പൂവൻ കോഴിയും തീയേറ്ററുകളിൽ മുന്നേറ്റം തുടരുകയാണ്. മഞ്ജുവിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു താരം.
ആ കഥാപാത്രം ചെയ്യാൻ മഞ്ജുവിനേക്കാൾ മികച്ച മറ്റാരുമില്ലെങ്കിൽ താൻ ചെയ്യുമെന്നും താനും മഞ്ജുവും തമ്മിൽ വൈരാഗ്യമൊന്നുമില്ല എന്നുമാണ് താരം പ്രതികരിച്ചത്.
സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വുമൺ ഇൻ സിനിമ കലക്റ്റിവിനെക്കുറിച്ചും താരം പ്രതികരിച്ചു. തനിക്ക് അവരോട് ഉയർന്ന ബഹുമാനമുണ്ട്എന്നും, . അവരെല്ലാം തന്നോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട് എന്നും,താൻ അവർക്ക് എല്ലാ ആശംസകളും നേരുന്നു എന്നുമാണ് താരം വ്യക്തമാക്കിയത്. നാദിർഷ സംവിധാനം ചെയുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിൽ അഭിനയിക്കുകയാണ് ദിലീപ് ഇപ്പോൾ.
https://www.facebook.com/Malayalivartha
























