ജൂഡ് ആന്റണിയുടെ പുതിയ ചിത്രം ഡിറ്റക്റ്റീവ് പ്രഭാകരൻ

സംവിധായകാൻ ജൂഡ് ആന്റണി ജോസഫ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ഡിറ്റക്റ്റീവ് പ്രഭാകരൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ ജി ആർ ഇന്ദുഗോപന്റെ കൃതികളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരകഥ തയ്യാറാക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് നടത്തിയത് . കഥയിലെ വിവിധ കഥാപാത്രങ്ങളുടെ വേഷങ്ങളിൽ യോജിക്കുന്ന അഭിനേതാക്കളെ നിർദ്ദേശിക്കാൻ സംവിധായകൻ പ്രേക്ഷകർക്ക് നിർദേശവും നൽകിയിരുന്നു. പാവങ്ങൾക്കും ബുദ്ധിയുണ്ട് സാറേ എന്നൊരു നർമ്മപരമായ ടാഗ്‌ലൈനും ചിത്രത്തിനുണ്ട്.
https://www.facebook.com/Malayalivartha
























