സിനിമയിലേക്ക് എത്താനിടയായ സാഹചര്യം മാണി സി കാപ്പന്‍ വെളിപ്പെടുത്തുന്നു

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമാണ് ഇപ്പോഴത്തെ പാലാ എംഎല്‍എ മാണി സി കാപ്പന്‍. അഭിനേതാവ്,നിര്‍മാതാവ് തുടങ്ങിയ നിലകളില്‍ മേലേപ്പറമ്പില്‍ ആണ്‍വീട്, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നിങ്ങനെ പോകുന്നു കാപ്പന്റെ സിനിമാസംഭാവനകള്‍. പല തവണ കെ എം മാണിയോട് തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് കാപ്പന്‍ പാലാ നേടിയെടുത്തത്.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ, താന്‍ സിനിമയിലും ഇതുപോലെ തന്നെയായിരുന്നുവെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി.
അദ്ദേഹം പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പിക്‌നിക് എന്ന സിനിമയില്‍ നസീറിന്റെ കൂടെ അഭിനയിക്കാന്‍ ആളെ സെലക്ട് ചെയ്യുന്നുണ്ടായിരുന്നു. അതറിഞ്ഞിട്ട് അതിനായി പോയി. അത്യാവശ്യം മിമിക്രിയൊക്കെ അറിയാമായിരുന്നതിനാല്‍ അതിനുവേണ്ടി മെനക്കെട്ടെങ്കിലും അവസാനം കാപ്പനെ ഒഴിവാക്കുകയായിരുന്നു.
സിനിമ തന്നിലേക്ക് വരണമെന്ന് അന്ന് മനസില്‍ കുറിച്ചിട്ടതാണെന്നാണ് അദ്ദേഹം പറയുന്നു. ഷീലയുടെ ഭര്‍ത്താവ് ബാബുവിന്റെ പിതാവാണ് ആ പടം നിര്‍മ്മിച്ചത്. പിന്നീട് ഞങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു ഇപ്പോള്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പടത്തില്‍ അഭിനയിക്കാമെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇനി എനിക്ക് വേണമെങ്കില്‍ ഞാന്‍ സ്വന്തം പടത്തില്‍ അഭിനയിച്ചോളാമെന്ന്. പിന്നെ ഒരു സാഹചര്യത്തില്‍ രാജസേനനെ കണ്ടു. അങ്ങനെയാണ് സിനിമയിലെത്തുന്നത് മാണി സി കാപ്പന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha