സൂചി പേടിയാ... വാക്സീൻ എടുക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ദിയ, ആശ്വസിപ്പിച്ച് അഹാനയും ഇഷാനിയും,വൈറലായി വീഡിയോ

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതിനോടകം നിരവധി പേരാണ് വാക്സീൻ സ്വീകരിച്ചിരിക്കുന്നത്. സിനിമാ താരങ്ങൾ തങ്ങൾ വാക്സീൻ എടുക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വാക്സീൻ സ്വീകരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ദിയ കൃഷ്ണയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സൂചിപ്പേടി കാരണം ടെൻഷൻ അടിച്ചിരിക്കുന്ന ദിയയെ വീഡിയോയിൽ കാണാം. ദിയയ്ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു. പേടിച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനയും ആശ്വസിപ്പിക്കുന്നുണ്ട്. വാക്സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്.
ദിയയ്‌ക്കു ശേഷം ഇഷാനിയാണ് വാക്സിൻ സ്വീകരിച്ചത്. ഒരുപേടിയും കൂടാതെ വാക്സിൻ എടുക്കുന്ന വിഡിയോ ഇഷാനിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
https://www.facebook.com/Malayalivartha