ബേസില്‍ ജോസഫ് നായകനാകുന്ന പുതിയ ചിത്രം 'ഫാലിമി' നവംബര്‍ 17-ന് പ്രദര്‍ശനത്തിനെത്തും

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ നിതീഷ് സംവിധാനം ചെയുന്ന ചിത്രം 'ഫാലിമി', നവംബര്‍ 17-ന് പ്രദര്‍ശനത്തിനെത്തും.
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജാനേമന്‍, ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബേസിലും ചീയേഴ്സ് എന്റര്‍ടെയ്മെന്റ്സും ഒന്നിക്കുന്ന ചിത്രമാണ് ഫാലിമി. കോമഡി ഫാമിലി ചിത്രമായ ഇതില്‍ ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നിതീഷ് സഹദേവനും സാഞ്ചോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഫാലിമി യുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് വിഷ്ണു വിജയാണ്.
https://www.facebook.com/Malayalivartha