മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു!!!

മലയാള സിനിമ ചരിത്രത്തില്‍ പുതിയ റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നെല്ലാം മികച്ച കളക്ഷനാണ് നേടിയെടുത്തത്. ഇതോടെ 200 ക്ലബ്ബില്‍ കടക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന റെക്കോർഡ് മഞ്ഞുമ്മല്‍ ബോയ്സ് സ്വന്തം പേരില്‍ കുറിച്ചു.
ഫെബ്രുവരി 22നാണു തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 230 കോടിയിലേറെ കളക്ട് ചെയ്തെന്നാണ റിപ്പോർട്ട്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമായും മഞ്ഞുമ്മല്‍ ബോയ്സ് മാറി. തെലുങ്കില്‍ മൊഴി മാറ്റിയെത്തിയ ചിത്രം അവിടെ ദിവസവും ഒരു കോടിയിലേറെ കളക്ട് ചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ മലയാള സിനിമയുടെ അഭിമാനമായി നില്‍ക്കുമ്പോഴാണ് മഞ്ഞുമ്മലിന്റെ നിർമ്മാതാക്കളെ തേടി കോടതിയില്‍ നിന്നും ഒരു തിരിച്ചടിയുണ്ടായിരിക്കുന്നത്.
സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജി പരിഗണിച്ച എറണാകുളം സബ് കോടതിയാണ് അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ നിർേദശം നല്‍കിയത്. സിനിമയ്ക്കായി താന്‍ 7 കോടി രുപ മുടക്കിയിട്ടുണ്ട്. എന്നാല്‍ ചിത്രം വലിയ മുന്നേറ്റം നടത്തിയിട്ടും ലാഭവിഹിതമോ മുടക്ക് മുതലോ നല്‍കിയില്ലെന്നാണ് സിറാജ് പരാതിയില്‍ പറയുന്നത്.
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിർമാതാക്കൾ പണം വാങ്ങിയത്. എന്നാല്‍ പിന്നീട് ലാഭമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചു. ആഗോള തലത്തില്‍ ഇതുവരെ 220 കോടിക്ക് മുകളില്‍ നേടിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകൾ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും സിറാജ് ഹർജിയില്‍ ചൂണ്ടിക്കാണിച്ചു.
തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമാണ്. സിനിമയുടെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കലക്ഷന്‍ ഇനിയുമേറെ കുതിക്കുമെന്നാണു കരുതുന്നത്. ചിദംബരം സംവിധാനം ചെയ്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിനു മലയാളത്തിനു പുറത്തുനിന്നും നല്ല പ്രതികരണമായിരുന്നു.
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണു നിര്‍മിച്ചത്. ഒരു കൂട്ടം സുഹൃത്തുക്കളുടെ യഥാർത്ഥ കഥ പറഞ്ഞ ഈ സർവൈവൽ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിനാണ് മഞ്ഞുമ്മൽ ബോയ്സിന്റെ സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്.
ചിത്രം ഏപ്രിൽ അവസാനത്തോടെയോ മെയ് ആദ്യവരമോ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. 2006ൽ കൊച്ചിയിൽ നിന്നും ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് പോകുന്നതും അവിടെയുള്ള ഗുണാ കേവിൽ ഒരാൾ അകപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇതുവരെ നേടിയത് 221.5 കോടിയാണ്. കേരളത്തിൽ നിന്നും 69.05കോടി നേടിയപ്പോൾ തമിഴ്നാട്ടിൽ നിന്നും 62.25 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
അക്കൌണ്ട് മരവിപ്പിക്കാന്‍ ഉത്തരവിട്ടതിനോടൊപ്പം തന്നെ ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. സൗബിൻ ഷാഹിറിന്റെ പിതാവ് കൂടിയാണ് ബാബു ഷാഹിർ.
https://www.facebook.com/Malayalivartha