ഷൈനിന് അവസാനമായൊരു അവസരം ; ഫെഫ്ക ഓഫീസിലെത്തി നടൻ

ഷൈൻ ടോം ചാക്കോ ഫെഫ്ക ഓഫീസിലെത്തി. അവസാനമായൊരു അവസരം കൂടെ നൽകിയേക്കും എന്നുള്ള നിലയിലാണ് നിലവിലത്തെ സാഹചര്യം. നടി വിൻസി അലോഷ്യസ് ഉന്നയിച്ച പരാതിയും സിനിമാ സെറ്റിൽ ലഹരി ഉപയോഗത്തിൽ കുരുക്കിലായ ഷൈൻ ടോം ചാക്കോ എന്നിവരുടെ കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് ഫെഫ്ക പ്രതിനിധികൾ.
അതേ സമയം കഴിഞ്ഞ ദിവസം നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന പരാതിയിൽ നിയമ നടപടിക്കില്ലെന്ന് നടി വിൻസി അലോഷ്യസ് അറിയിച്ചിരുന്നു. ‘സൂത്രവാക്യം’ സിനിമയുടെ ഐ സി സിക്ക് മൊഴി നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേയാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്.
താനും ഷൈനും ഒരുമിച്ചും വെവ്വേറെയും മൊഴി നൽകിയെന്ന് വിൻസി പറഞ്ഞു. മൊഴിയുടെ വിശദ വിവരങ്ങൾ പുറത്തു പറയാനാകില്ല. പരാതിയിലെ വിവരങ്ങൾ പുറത്ത് വന്നതിൽ അതൃപ്തിയുണ്ട്. ഇന്റേണൽ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളിൽ തൃപ്തിയുണ്ടെന്നും നടി പറഞ്ഞു.
എന്നാൽ, കുടുംബ സമേതം മൊഴി നൽകാനെത്തിയ ഷൈൻ ടോം ചാക്കോ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.സിനിമാ സെറ്റിൽ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്ന വിൻസിയുടെ പരാതി വൻ വിവാദമായിരുന്നു.
ഇതോടെയാണ് ഇന്റേണൽ കമ്മറ്റി ഇടപെട്ടത്. നാലംഗ കമ്മിറ്റിയാണ് വിൻസിയുടെയും ഷൈനിന്റെയും മൊഴി രേഖപ്പെടുത്തിയത്. ഇനിയെന്താകും തുടർ നടപടിയെന്ന് ചർച്ചയ്ക്ക് ശേഷം ഫെഫ്ക പ്രതിനിധികൾ അറിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha