ഈ പാപ്പരാസികള്‍ പറയുന്നതില്‍ വല്ലസത്യം ഉണ്ടോ...? മഞ്ജുവിനെ കാണാതായത് പോലെ കാവ്യയെയും കാണാതാകുമോ

ദിലീപുമായുള്ള വിവാഹം കഴിഞ്ഞാല്‍ കാവ്യ മാധവനെ സിനിമയില്‍ എന്നല്ല, സാധാരണ ഒരു ഫോട്ടോ ക്യാമറയുടെ മുന്നില്‍ പോലും കാണില്ല എന്ന് അപ്പോഴേ പാപ്പരാസികള്‍ പറഞ്ഞതാണ്, ഒടുവില്‍ അത് തന്നെ സംഭവിയ്ക്കുന്നു. മഞ്ജു ഭാര്യയായിരിക്കുമ്പോള്‍ അഭിനയിപ്പിക്കാന്‍ വിടുമോ എന്ന് പ്രിയദര്‍ശന്‍ ചോദിച്ചിരുന്നു. അന്ന് എന്റെ ഭാര്യ മറ്റൊരാളെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് എനിക്കിഷ്ടമല്ല എന്ന് പറഞ്ഞ നടനാണ് ദിലീപ്. അപ്പോള്‍ പിന്നെ കാവ്യയുടെ കാര്യം പറയാനുണ്ടോ.
വിവാഹ ശേഷം ദിലീപ് പങ്കെടുത്ത മലയാള സിനിമയില്‍ നടന്ന ആദ്യത്തെ മംഗളകരമായ ചടങ്ങായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസ. ചടങ്ങിന്റെ ഫോട്ടോ വന്നപ്പോള്‍ മുതല്‍ കാവ്യയെയും ദിലീപിനെയും പരതുന്നുണ്ടായിരുന്നു.

മാമോദീസ ചടങ്ങിന്റെയും തുടര്‍ന്ന് നടന്ന വിരുന്ന് സത്കാരത്തിന്റെയും വീഡിയോ പുറത്ത് വന്നു. വീഡിയോയില്‍ ദിലീപുണ്ട്, ദിലീപിനൊപ്പം മീനാക്ഷിയുമുണ്ട്...കാവ്യയെ കാണുന്നില്ല..

കാവ്യ മാധവന്‍ ഇനി ഇത്തരം ചടങ്ങുകളിലൊന്നും പങ്കെടുക്കില്ല. മഞ്ജുവിനും സംഭവിച്ചത് ഇതൊക്കെയായിരുന്നു എന്നാണ് പാപ്പരാസികള്‍ പറഞ്ഞു നടക്കുന്നത്. ദിലീപുമായുള്ള വിവാഹ മോചനം ഏതാണ്ട് ഒരു തീരുമാനമായതിന് ശേഷമാണ് മഞ്ജു വാര്യരെ ആരാധകര്‍ കണ്ടത്. പതിയെ പതിയെ ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ജു അഭിനയത്തില്‍ സജീവമായി. മറുഭാഗത്ത് വിവാഹ മോചനവും സംഭവിച്ചു.

വിവാഹത്തിന് ശേഷം ഫേസ്ബുക്കിന് മുങ്ങി നടക്കുകയാണ് കാവ്യ. നവംബര്‍ 23 നാണ് ഏറ്റവുമൊടുവില്‍ ഫേസ്ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്തത്. നവംബര്‍ 25 നായിരുന്നു വിവാഹം. വിവാഹ ശേഷം ദുബായിലേക്ക് പോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ചും, നീലേശ്വരത്തെ തറവാട്ട് വീട്ടില്‍ പോയപ്പോഴും മാത്രമാണ് കാവ്യയുടെ ഫോട്ടോ ഒടുവില്‍ കണ്ടത്.

തിരുവനന്തപുരത്ത് വച്ച് നടന്ന് ചലച്ചിത്ര മേളയില്‍, അടൂറിനെ ആദരിയ്ക്കുന്ന ചടങ്ങില്‍ ദിലീപിനൊപ്പം കാവ്യ വരും എന്ന് കൊട്ടിഘോഷിച്ചതാണ്. പക്ഷെ ആരാധകരെ നിരാശപ്പെടുത്തി അവസാന നിമിഷം ഷൂട്ടിങ് തിരക്കുകള്‍ പറഞ്ഞ് ദിലീപ് അതില്‍ നിന്നും ഒഴിഞ്ഞു മാറി.

സിനിമയിലേക്കും കാവ്യ ഇനി ഉണ്ടാകില്ല എന്നാണ് കേള്‍ക്കുന്നത്. ജീത്തു ജോസഫിന്റെ സ്ത്രീപക്ഷ ചിത്രത്തില്‍ കാവ്യ കരാറൊപ്പിട്ടിരുന്നു. അതില്‍ നിന്ന് പിന്മാറിയതായി വാര്‍ത്തകളുണ്ട്.
https://www.facebook.com/Malayalivartha






















