ശബരിമലയിൽ ഉച്ച നേരത്ത് പായസത്തോട് കൂടിയ സദ്യ നൽകാൻ ദേവസ്വം ബോർഡിന്റെ യോഗ തീരുമാനം....

ശബരിമലയിൽ ഉച്ച നേരത്ത് പായസത്തോട് കൂടിയ സദ്യ നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ യോഗം തീരുമാനിച്ചു. ദേവസ്വം പ്രസിഡന്റായി കെ.ജയകുമാറും അംഗമായി കെ.രാജുവും ചുമതയേറ്റെടുത്ത ശേഷം നടന്ന ആദ്യയോഗത്തിലാണ് തീരുമാനമായത്.
പന്തളത്തെ അന്നദാനത്തിലും കാലക്രമേണ മാറ്റം വരുത്തും.
നിലവിലിപ്പോൾ പുലാവും സാമ്പാറുമാണ് ഉച്ച ഭക്ഷണമായി നൽകുന്നത്. ഇനി മുതൽ പായസവും പപ്പടവും കറികളും ഉൾപ്പെടുത്തി സദ്യയാക്കാൻ ദേവസ്വം കമ്മിഷണർക്ക് നിർദ്ദേശം നൽകി. ഒരുക്കങ്ങൾ ക്രമീകരിച്ചാലുടൻ സദ്യ നടപ്പാക്കുന്നതാണ്. ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാണെന്നു യോഗം വിലയിരുത്തുകയും ചെയ്തു. സാഹചര്യമനുസരിച്ച് സ്പോട്ട് ബുക്കിംഗ് അയ്യായിരം വരെയാക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. അതനുസരിച്ച് സ്പോട്ട് ബുക്കിംഗ് വർദ്ധിപ്പിക്കും.
എരുമേലിയിലും സ്പോട്ട് ബുക്കിംഗ് ആരംഭിക്കും. ശബരിമല മാസ്റ്റർ പ്ലാൻ ഒരു വർഷത്തിനകം നടപ്പിലാക്കാനായി തീരുമാനമായി. പ്രവൃത്തികൾ നടപ്പാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും. അടിയന്തരമായി നടപ്പാക്കേണ്ടത് മുൻഗണന ക്രമമനുസരിച്ചാവും. ഇതിനായി ഡിസംബർ 18 ന് ആദ്യ യോഗം ചേരും.
" f
https://www.facebook.com/Malayalivartha






















