നെഞ്ചിനുള്ളില്‍ ഒരു പിടച്ചിലായിരുന്നു, അത് പറഞ്ഞാല്‍ മനസിലാകില്ല, മുന്തിരിവള്ളികളുടെ നിര്‍മ്മാതാവ്!

2016-ന്റെ അവസാനത്തില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒത്തിരി ചിത്രങ്ങളുണ്ടായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ പൃഥ്വിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി തുടങ്ങിയ ചിത്രങ്ങള്‍.
എന്നാല്‍ പ്രേക്ഷകരെയും സിനിമാക്കാരെയും നിരാശരാക്കിയായിരുന്നു അപ്രതീക്ഷിത സമരത്തിന്റെ വരവ്. ഇന്നും തീരും നാളെ തീരും എന്ന് കരുതി. സമരക്കാരുടെ ചര്‍ച്ചകളും വാശിയും. പക്ഷേ ദിവസങ്ങള്‍ പോയത് അറിഞ്ഞില്ല. സമരം തുടങ്ങി അവസാനിക്കുമ്പോള്‍ ഒരു മാസം.
സിനിമയില്ലാത്ത ഒരു ക്രിസ്തുമസ് എന്നതാണ് പ്രേക്ഷകര്‍ക്ക് അറിയുകയുള്ളൂ. എന്നാല്‍ ഈ ഒരു മാസകാലം ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിഷമം എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ..? മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മാതാവ് പറയുന്നു.
വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ക്രിസ്തുമസ് ചിത്രമായി തിയേറ്ററുകളില്‍ എത്തിമെന്ന് പറഞ്ഞുവെങ്കിലും സമരം കാരണം മാറ്റി വച്ചു. സമരം പിന്‍വലിച്ചതിന് തുടര്‍ന്ന് ചിത്രം ജനുവരി 20-ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
''മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം ഞങ്ങളുടെ ഡ്രീം പ്രോജക്ടാണ്. സിനിമയുടെ റിലീസ് ആദ്യം മുതല്‍ അവസാനം വരെ ചിത്രത്തിന്റെ ഒപ്പം ഉണ്ടായിരുന്നു ഞാന്‍. ഒരുപാട് കഷ്ടപ്പെട്ടു. ചിത്രത്തിന്റെ റിലീസിന് ഒരാഴ്ച മുമ്പ് സമരം എന്ന് കേട്ടപ്പോള്‍ തകര്‍ന്ന് പോയെന്ന് നിര്‍മാതാവ് സോഫിയ പോള്‍ പറയുന്നു.
''ഇന്നു തീരും നാളെ തീരുമെന്ന് വിചാരിച്ചു. പക്ഷേ സമരം അവസാനിപ്പിക്കാന്‍ ഒരു മാസം എടുത്തു. പിന്നീട് അതൊക്കെയായി പൊരുത്തപ്പെട്ട് വരികയായിരുന്നു. ചാനലുകളില്‍ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണിക്കുമ്പോഴൊക്കെ ഒരുപാട് വിഷമം തോന്നി. ഒരുപാട് കഷ്ടപ്പെട്ടിട്ട് ഒടുക്കം റിലീസ് ചെയ്യാന്‍ കഴിയില്ല എന്ന് കേള്‍ക്കുമ്പോഴുള്ള ആ പിടച്ചില്‍ ആര്‍ക്ക് പറഞ്ഞാലും മനസിലാകില്ല.
ഓരോ ദിവസവും സമരം തീരാനുള്ള കാത്തിരിപ്പായിരുന്നു. 2016 സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷം കൂടിയായിരുന്നല്ലോ. നല്ല സമയത്ത് തന്നെയാണ് സമരം വന്നത്. സാമ്പത്തിക നഷ്ടവും ഉണ്ടായി. എന്തായാലും ഇപ്പോള്‍ സമരം തീര്‍ന്നു. ജനുവരി 20-ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
https://www.facebook.com/Malayalivartha






















