ക്യാപ്റ്റനാകാന്‍ ജയസൂര്യ മോഹന്‍ ബഗാനൊപ്പം പരിശീലനം നടത്തും

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി കഠിന പ്രയത്‌നം നടത്തുന്ന മലയാള സിനിമാനടന്മാരില്‍ ഏറ്റവും മുന്‍പന്തിയില്‍ ജയസൂര്യയാണെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോത്തിക്കിരി, പ്രേതം, സുസു സുധീവാത്മീകം തുടങ്ങി മിക്ക ചിത്രങ്ങള്‍ക്കുമായി ജയസൂര്യ ഏറെ പരിശ്രമങ്ങള്‍ മാനസികമായും ശാരീരികമായും നടത്തിയത് എല്ലാവരും അറിഞ്ഞതാണ്. പുതിയ ചിത്രമായ 'ക്യാപ്റ്റന്‍' ചെയ്യാനും ഇതുവരെ ചെയ്തിട്ടില്ലാത്ത കഠിന പരിശ്രമത്തിലാണ് ജയസൂര്യ.
ഇതിഹാസ ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതം പറയുന്ന സിനിമയായ ക്യാപ്റ്റനില്‍ സത്യനായി അഭിനയിക്കാനല്ല ജീവിക്കാന്‍ തന്നെയാണ് ജയസൂര്യയുടെ തീരുമാനം. വിപി സത്യന്റെ പരിശീലകരായിരുന്ന ടി വി ജോയ്, സി സി ജേക്കബ് എന്നിവരുടെ കീഴില്‍ ജയസൂര്യ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. അനായാസേന ഫുട്‌ബോള്‍ കളിക്കുന്ന അനുഭവം കാഴ്ചവക്കുകയാണ് ലക്ഷ്യം. കുറച്ച് ബുദ്ധിമുട്ട് തുടക്കത്തിലുണ്ടെങ്കിലും വളരെ ആസ്വദിച്ചാണ് ഇത് ചെയ്യുന്നത്. എല്ലാ ദിവസവും രണ്ടു മണിക്കൂര്‍ പരിശീലിക്കുന്നുണ്ട്. ശരീരം ശരിക്കും വഴങ്ങണം. അതിനു ശേഷം പരിശീലകര്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിക്കുമെന്ന് ജയസൂര്യ പറയുന്നു.
ആദ്യഘട്ട പരിശീലനത്തിന് ശേഷം ജയസൂര്യയെ കൊല്‍ക്കത്തയിലേയ്ക്ക് അയച്ച് മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കൊപ്പം പരിശീലനം നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. പ്രമുഖ ക്ലബ്ബായ മോഹന്‍ ബഗാനൊപ്പം ജയസൂര്യ ചേരും. മത്സരങ്ങള്‍ക്ക് മുന്‍പ് സത്യേട്ടന്‍ ഇവിടെ പരിശീലനത്തിന് വരുമായിരുന്നുവെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ അനുസ്മരിച്ചു.
ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കോഴിക്കോട്, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാകും ഷൂട്ടിങ്. ക്യാപ്റ്റന്റെ ഷൂട്ടിങ് അവസാനിക്കും വരെ മറ്റ് പ്രോജക്ടുകള്‍ സ്വീകരിക്കില്ലെന്ന് ജയസൂര്യ പറഞ്ഞു. ശാരീരികമായും മാനസികമായും പൂര്‍ണ്ണമായും ക്യാപ്റ്റനില്‍ ശ്രദ്ധിക്കണം. ഫുട്‌ബോള്‍ കളിക്കാരന്റേതായ രൂപത്തിലേയ്ക്ക് ഇറങ്ങണമെന്നും ജയസൂര്യ പറഞ്ഞു.
https://www.facebook.com/Malayalivartha






















