ഞാന്‍ വിളിച്ചാല്‍ എന്ത് തിരക്കുണ്ടെങ്കിലും മോഹന്‍ലാല്‍ പറന്നുവരും എന്ന് മമ്മൂട്ടി, എന്നിട്ട് വന്നോ..?

അതെ, വന്നു,.. മമ്മൂട്ടി വിളിച്ചപ്പോള്‍ മോഹന്‍ലാല്‍ പറന്നു വന്നു!! തമ്മില്‍ തല്ലുന്ന മോഹന്‍ലാല്‍-മമ്മൂട്ടി ഫാന്‍സിന് പോലും അറിയുന്ന നഗ്‌നസത്യമാണത്, സിനിമയ്ക്കുമപ്പുറത്തെ ദൃഢമായൊരു സൗഹൃദ ബന്ധം ലാലും മമ്മൂട്ടിയും തമ്മിലുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ വിളിച്ചാല്‍ മോഹന്‍ലാല്‍ പറന്നെത്തും എന്ന് മമ്മൂട്ടി പറഞ്ഞത്. പറഞ്ഞത് പോലെ ഉറ്റസുഹൃത്തിന് വേണ്ടി ലാല്‍ പറന്നെത്തി. അങ്ങനെയാണ് മനു അങ്കിള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായി എത്തിയത്.
നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, സംഘം, നായര്‍ സാബ്, ഇന്ദ്രജാലം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥ എഴുതിയ ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മനു അങ്കിള്‍. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തിയത്. ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ 'മോഹന്‍ലാല്‍' ആയി അഭിനയിക്കുന്നുണ്ട്.
എന്നാല്‍ മനു അങ്കിളിലെ അതിഥി വേഷത്തിനായി ലാലിനെ പരിഗണിയ്ക്കുമ്പോള്‍ സംവിധായകനും നിര്‍മാതാവിനും അറിയാമായിരുന്നു അദ്ദേഹത്തിന്റെ തിരക്കുകള്‍. പക്ഷെ കുട്ടികളുമായി കുസൃതിത്തരത്തിലൂടെ ചങ്ങാത്തം കൂടുന്ന ആ അതിഥി വേഷത്തിലേക്ക് മോഹന്‍ലാലിലെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാനും വയ്യ.
നിര്‍മാതാവിന്റെയും സംവിധായകന്റെയും വിഷമം മമ്മൂട്ടി മനസ്സിലാക്കി. അദ്ദേഹം നിര്‍മാതാവിനോട് പറഞ്ഞു, 'ജോയ് വിഷമിക്കണ്ട. അര ദിവസത്തെ പ്രശ്‌നമല്ലേയുള്ളൂ. ഞാന്‍ വിളിച്ചാല്‍ എന്ത് തിരക്കുണ്ടെങ്കിലും അവന്‍ പറന്നെത്തും.
മമ്മൂട്ടി പറഞ്ഞതുപോലെ മോഹന്‍ലാല്‍ വന്നു. അതിഥി വേഷം മനോഹരമായി ചെയ്യുകയും ചെയ്തു. കൗതുകമെന്ന് പറയട്ടെ, ആക്ഷന്‍ ചിത്രങ്ങളുടെ എഴുത്തുകാരനായിരുന്ന ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിള്‍ എന്ന ചിത്രം ആ വര്‍ഷത്തെ മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന ദേശീയ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















