പുതുതായി വരുന്ന സംവിധായകരെയും 'സാര്‍' എന്ന് വിളിക്കുന്ന മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍

സിനിമാ താരങ്ങള്‍ മാതൃകയായിരിക്കണം. കാരണം സ്വയം മറന്ന് സിനിമയെയും സിനിമാതാരങ്ങളെയും ആരാധിക്കുന്ന സമൂഹമാണിത്. താരങ്ങളെ അന്ധമായി അനുകരിക്കുന്നവരുണ്ടാവാം. ആരാധകര്‍ക്ക് മാത്രമല്ല, സിനിമയ്ക്കത്തുള്ള പുതുമുഖ താരങ്ങള്‍ക്കും സൂപ്പര്‍ താരങ്ങള്‍ മാതൃകയായിരിക്കണം.
അത്തരം മാതൃകാപരമായ പെരുമാറ്റങ്ങളാണ് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. അത് ഇന്നും ഇന്നലയും തുടങ്ങിയതല്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പ്.. സത്യന്റെയൊക്കെ കാലത്ത്...
ലൊക്കേഷനുകളില്‍ സത്യന്‍ ഡയറക്ടര്‍ സാര്‍.., പ്രൊഡ്യൂസര്‍ സാര്‍.. എന്നിങ്ങനെയായിരുന്നു സംവിധായകരെയും നിര്‍മാതാക്കളെയും അഭിസംബോധന ചെയ്യാറുള്ളത്. പലപ്പോഴും പുതുതായി വരുന്നവര്‍ക്ക് ഈ സാര്‍ വിളി അല്പം വിഷമമായി തോന്നും.
സംവിധായകന്‍ കെ എസ് മാധവനും സഹോദരന്‍ മൂര്‍ത്തിയും ചേര്‍ന്നാണ് ഒരു പെണ്ണിന്റെ കഥ എന്ന ചിത്രം നിര്‍മിച്ചത്. സത്യനും ഷീലയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. നിര്‍മാതാവും യുവാവുമായിരുന്ന മൂര്‍ത്തിയ്ക്ക് സത്യന്റെ സാര്‍ വിളി വലിയ വിഷയമായി. അക്കാര്യം അദ്ദേഹത്തോട് പറയുകയും ചെയ്തു.
മൂര്‍ത്തി തന്റെ വിഷമം പറഞ്ഞപ്പോള്‍ സത്യന്‍ പറഞ്ഞു, 'നിങ്ങളെ വേണമെങ്കില്‍ എനിക്ക് മൂര്‍ത്തി എന്ന് വിളിക്കാം. പക്ഷെ ഞാന്‍ അങ്ങനെ വിളിച്ചാല്‍ നാളെ വരുന്ന സിനിമാ തലമുറകളും അങ്ങനെയായിരിയ്ക്കും വിളിക്കുക' എന്ന്.
എല്ലാവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന സത്യനും മലയാള സിനിമ അതേ ബഹുമാനവും സ്‌നേഹവും തിരിച്ചു നല്‍കി. പ്രായബേധമന്യേ അന്നുമുതലേ ഭാവാഭിനയചക്രവര്‍ത്തിയെ വിളിച്ചത് സത്യന്‍ മാസ്റ്റര്‍ എന്നാണ്, ഇന്നും!
https://www.facebook.com/Malayalivartha






















