യൂട്യൂബില്‍ 'ഐ ലവ് യൂ മമ്മി' ഗാനത്തിന് റെക്കോര്‍ഡ്

യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മലയാള സിനിമാഗാനമെന്ന റെക്കോര്‍ഡ് ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി എന്ന പാട്ടിനു സ്വന്തം. മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തിലെ പാട്ടാണിത്. 2 കോടിയില്‍പരം ആളുകളാണ് ഈ പാട്ട് ഇതിനോടകം കേട്ടത്.
ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി മിഴിനീര്‍ക്കണങ്ങള്‍ മായാന്‍.. ഒരു പാട്ടു മൂളാം കാതില്‍ ആഹാ എന്ന ഈ ഗാനം റിലീസായ അന്നു മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അമ്മയും മകളും തമ്മിലുള്ള സ്‌നേഹമാണ് ഗാനത്തിന്റെ ഇതിവൃത്തം. അന്നു മുതലെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതായിരുന്ന ഗാനം സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രേക്ഷപ്രീതിയില്‍ മുന്നിലാണെന്നു തെളിയിക്കുന്നതാണ് ഈ നേട്ടം.
റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. അദ്ദേഹത്തിന്റെ മകള്‍ ദേവിക ദീപക് ദേവും ശ്വേത മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധിഖാണ് ദീപക്കിന്റെ മകളെക്കൊണ്ട് പാടിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത്. മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചഭിനയിച്ച സിനിമയും മികച്ച വിജയം നേടിയിരുന്നു.
https://www.facebook.com/Malayalivartha























