അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹെയ്തം അലി തബതബായിയെ "ഇല്ലാതാക്കി" എന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്.)
ലബനനന്‍ സായുധസംഘമായ ഹിസ്ബുളളയുടെ മുതിര്‍ന്ന നേതാവിനെയാണ് ഇപ്പോൾ ഇസ്രായേൽ വക വരുത്തിയിരിക്കുന്നത് .
ഞായറാഴ്ച ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് ഹെയ്ക്കം അലി തബതബയിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇക്കാര്യം സ്ഥീരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇത് മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്.ഹിസ്ബുള്ള സംഘടന ശക്തിപ്പെടുത്താനും ആയുധബലം വിപുലീകരിക്കാനും ചുമതലയുള്ള പ്രധാന നേതാവാണ് കൊല്ലപ്പെട്ടത്.ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി. 'അല്‍പ സമയം മുന്‍പ് ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്ത് ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫിനെ ലക്ഷ്യമിട്ട്
ഐഡിഎഫ് ആക്രമണം നടത്തിയിരുന്നു'നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. എല്ലായ്‌പ്പോഴും എല്ലായിടത്തും തങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു.യുഎസ് ട്രഷറി 2016ല്‍ ഹിസ്ബുല്ല ഭീകരനായി പ്രഖ്യാപിച്ചയാളാണ് തബാതബായി. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നയിം ഖാസെമിന് ശേഷം രണ്ടാമത്തെ പ്രമുഖ നേതാവാണ് തബാതബയി.ലെബനീസ് തലസ്ഥാനത്തെ തിരക്കേറിയ ദാഹിയ (Dahieh)
ജില്ലയിലെ പ്രധാന റോഡിലാണ് ആക്രമണം നടന്നത്. വലിയ സ്ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് താമസക്കാർ കെട്ടിടങ്ങളിൽ നിന്ന് ഓടി രക്ഷപ്പെട്ടു.യുഎസിന്റെ മധ്യസ്ഥതയില്‍ ഒരുവര്‍ഷം മുന്‍പ് ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് ലബനന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഹിസ്ബുല്ലയുടെ പ്രബലകേന്ദ്രമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആക്രമണം വന്‍ നാശനഷ്ടത്തിനു കാരണമായെന്നും ലബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ നാഷനല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.
ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തില്‍ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങള്‍ക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഒമ്പതുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്നും സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.1980-കൾ മുതൽ സജീവമായി പ്രവർത്തിച്ചിരുന്ന മുതിർന്ന ഉദ്യോഗസ്ഥനായ തബതബായി ഹിസ്ബുല്ലയുടെ എലൈറ്റ് റാഡ്‌വാൻ ഫോഴ്‌സിനെ വളർത്തിയെടുക്കുന്നതിലും, സിറിയയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിലും, പതിറ്റാണ്ടുകളായി ഗ്രൂപ്പിൻ്റെ സൈനിക ശേഷി വികസിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു .
https://www.facebook.com/Malayalivartha























