വീണ്ടും അവകാശ വാദവുമായി ദമ്പതികള്‍ രംഗത്ത്

തമിഴില്‍ അരങ്ങേറ്റം കുറിച്ച് എല്ലാരുടെയും പ്രിയങ്കരനായി മാറിയ നടനായിരുന്നു ധനുഷ്. പിന്നീട് രജനികാന്തിന്റെ മകളുമായി വിവാഹം ചെയ്തു. എന്നാല്‍ ഇപ്പോള്‍ ധനുഷിന്റെ മാതാപിതാക്കള്‍ ആരാണ് എന്ന വിവാദമാന് ചര്‍ച്ച ചെയ്യപ്പെടുന്നത്. നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന വാദവുമായി എത്തിയ ദമ്പതികള്‍ കൂടുതല്‍ ആരോപണങ്ങളുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് . കഴിഞ്ഞ ദിവസം ധനുഷിനോട് ഒര്‍ജിനല്‍ സ്‌കൂള്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ദമ്പതികളുടെ വാദം. ധനുഷിന്റെ താടിയില്‍ മറുകും കയ്യില്‍ കലയുമുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
മധുര സ്വദേശികളായ കതിരേശന്‍മീനാക്ഷി ദമ്പതികളാണ് ധനുഷ് മകനാണെന്ന് അവകാശപ്പെടുന്നത്. ഗവണ്‍മെന്റ് ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന മകന്‍ കുട്ടിക്കാലത്ത് നാടുവിട്ട് പോവുകയും സിനിമയില്‍ താരമായതോടെ തങ്ങളെ ഉപേക്ഷിക്കുകയായിരുന്നുമെന്നാണ് ഇവര്‍ പറയുന്നത്. കോടതിയില്‍ ദമ്പതികള്‍ തെളിവായി സമര്‍പ്പിച്ച സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന് പുറമേ ധനുഷും സ്‌കൂള്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ തിരിച്ചറിയല്‍ രേഖകള്‍ എഴുതിയിട്ടില്ല. ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റാണിത്. ദമ്പതികള്‍ സമര്‍പ്പിച്ച ടിസിയിലും സര്‍ട്ടിഫിക്കറ്റിലും മകന്റെ താടിയിലും കയ്യിലും മറുകുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

വയോധികരായ തങ്ങളുടെ ചിലവിന് മാസം 65000 രൂപ ധനുഷ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. സംവിധായകന്‍ കസ്തൂരിരാജ തങ്ങളുടെ മകനെ തട്ടിയെടുക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























