സിനിമാക്കാരുടെ ഇഷ്ടക്കാരനായ പള്‍സര്‍ സുനി എങ്ങനെ നടിയുടെ ഡ്രൈവറായി..?

നടിയെ ആക്രമിച്ച പള്‍സര്‍ സുനി കൊടും ക്രിമിനലുകളുടെ പട്ടികയില്‍ പെടുന്നയാളാണ്. മുമ്പ് നടിയുടെ ഡ്രൈവറായിരുന്നു ഇയ്യാള്‍. സിനിമാക്കാരുടെ ഇഷ്ടക്കാരനായ സുനി എങ്ങനെ നടിയുടെ ഡ്രൈവറായി എന്നതാണ് പൊലീസുകാരെ കുഴയ്ക്കുന്ന ചോദ്യം? ഇയ്യാള്‍ കൊലക്കേസില്‍ ഉള്‍പ്പടെ പ്രതിയാണ്. എന്നാല്‍ ഇക്കാര്യം നടി തിരിച്ചറിഞ്ഞത് ഇടക്കാലത്താണ്. ഇതോടെയാണ് നടി ഡ്രൈവര്‍ സ്ഥാനത്തുനിന്ന് മുന്നറിപ്പില്ലാതെ സുനിലിനെ മാറ്റിയത്. ഇതോടെയാണ് പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന് നടിയെ ബ്ലാക്ക് മെയിലിംഗ് ചെയ്യാനും പീഡന ശ്രമത്തിനും പ്രേരിപ്പിച്ചത്.
സുനിലിനെ മാറ്റിയതിനെ തുടര്‍ന്ന് നടിയും സുനിലും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായിരുന്നു. സിനിമാ രംഗത്ത് നിരവധി പേരുമായി ബന്ധമുള്ളയാളാണ് സുനില്‍ എന്നതിനാല്‍ ഇപ്പോഴത്തെ സംഭവത്തില്‍ സിനിമാ മേഖലയില്‍ നടിയോട് എതിര്‍പ്പുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ നടിയെ തട്ടിക്കൊണ്ടു പോയതിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
പള്‍സര്‍ സുനിയും ഇപ്പോള്‍ അറസ്റ്റിലായ സിനിമാ നിര്‍മ്മാണ കമ്പനി ജീവനക്കാരനായ മാര്‍ട്ടിനും ഉള്‍പ്പെടെ ആറു പേര്‍ക്കെതിരായാണ് അന്വേഷണം നടക്കുന്നത്. നടിയെ ബ്ലാക് മെയില്‍ ചെയ്യാന്‍ അത്യന്തം നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചാണ് ഇന്നലെ കാര്‍ തടഞ്ഞു നിര്‍ത്തുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ് വിവരം. ഇതിനു മുമ്പു തന്നെ പലപ്പോഴും നടിയെ ബ്ലാക് മെയില്‍ ചെയ്യാന്‍ അവരുടെ സ്വകാര്യ ഇടപാടുകള്‍ പുറത്തു പറയുമെന്ന് പറഞ്ഞും മറ്റും സുനില്‍ ഭീഷണിപ്പെടുത്തിയെന്ന സൂചനകളുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതിനായി ഒരാഴ്ചയിലേറെ പദ്ധതി ആസൂത്രണം നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡബ്ബിങ്ങിന് വരുന്ന വഴിയില്‍ തന്റെ വിശ്വസ്തനായ മാര്‍ട്ടിനെ നിയോഗിക്കുകയായിരുന്നു. എന്നാല്‍ ഭാവന ഭയക്കുന്നത് ഇന്നലെ നടന്ന കാര്യങ്ങളില്‍ അല്ല. ഡ്രൈവറായിരുന്ന കാലത്ത് വാഹനത്തില്‍ വച്ച് എന്തെങ്കിലും അതിക്രമം കട്ടിയിട്ടുണ്ടോ എന്നാണ് ഭയക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞു താരം കാറില്‍ ഉറക്കത്തിലായിരിക്കും. ഇതിന്റെ ചിത്രങ്ങള്‍ സുനില്‍ പകര്‍ത്തിയിട്ടുണ്ടോ എന്നും താരം ഭയക്കുന്നു. കേസായ സ്ഥിതിക്ക് ഇത്തരം ചിത്രങ്ങള്‍ ഇയ്യാള്‍ പുറത്തുവിടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
https://www.facebook.com/Malayalivartha























