ആലപ്പുഴയിലും സിനിമ നടിയെ പീഡിപ്പിക്കാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

നടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പുറത്തായതിന് പിന്നാലെ കേളത്തെ ഞെട്ടിച്ച് മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്ത്. പ്രമുഖ നടിയെ ആലപ്പുഴയിലെ ഹോട്ടലില്‍ വച്ച് ഹോട്ടല്‍ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടിയുടെ പരാതിയെ തുടര്‍ന്ന് ജിവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.
അതേ സമയം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറിയിട്ടില്ല. പ്രതിയുടെ പേരും പോലും പോലീസ് മറച്ചുവയ്ക്കുകയാണ്. സിനിമാ താരങ്ങളുടെ സ്ഥിരം ഹോട്ടലായ ആര്‍ക്കേഡിയിയില്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ ധീരമായ നിലപാടുകള്‍ സ്വീകരിച്ച് ശ്രദ്ധേയമായ താരത്തിനുനേരെയാണ് പീഡന ശ്രമം നടന്നത്. എന്നാല്‍ അവരിതുവരെ ഇക്കാര്യത്തെ കുറിച്ച് പുറത്ത് പറഞ്ഞിട്ടില്ല.
നടിയെ അര്‍ധരാത്രി കാറില്‍ തട്ടിക്കൊണ്ടുപോയി രണ്ടുമണിക്കൂറോളം ഉപദ്രവിച്ച സംഭവത്തിത്തെ തുടര്‍ന്ന് ഇതേ അനുഭവ കഥകളുമായി ഭാഗ്യ ലക്ഷ്മിയും രംഗത്തെത്തി. ഇതിനുമുന്‍പും ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായെങ്കിലും പുറത്തറിഞ്ഞിട്ടില്ലെന്നുമാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്. ജോലിക്കാരില്‍ നിന്ന് മറ്റ് ചില നടിമാര്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി. ആണ്‍ തുണയില്ലാതെ നടികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റത്ത അവസ്ഥയാണ് കേരളത്തില്‍ ഉള്ളതെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. ഇത് സെലിബ്രറ്റികളുടെ മാത്രം അവസ്ഥ അല്ല. എല്ലാ പെണ്‍കുട്ടികളും ഇത്തരം അവസ്ഥകളിലൂടെ കടന്ന് പോകുന്നവരാണ്.
https://www.facebook.com/Malayalivartha























