നടിയ്ക്ക് ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചു നടൻ പൃഥ്വി

പ്രമുഖ നടിക്കെതിരായ ഗൂണ്ടാസംഘത്തിന്റെ അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ കൃത്യം ചെയ്ത തന്തയില്ലാത്തവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും, കൃത്യമായ അന്വേഷണം നടത്തണമെന്നും താരം ആവശ്യപ്പെടുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ത്രീസുരക്ഷയെക്കുറിച്ച് സംഭവം കൃത്യമായി അടയാളപ്പെടുത്തുന്നുവെന്നും പ്രിഥ്വി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഇന്നലെ രാത്രി ചലച്ചിത്രതാരത്തിന് നേരെയുണ്ടായ അതിക്രമത്തിനെതിരെ ശക്തമായ ഭാഷയിലാണ് താരം പ്രതികരിച്ചിരിക്കുന്നത്.
രാവിലെ തന്നെ ഈ വാര്‍ത്ത കേട്ടാണ് എണീറ്റതെന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വി കുറിപ്പ് ആരംഭിക്കുന്നത്. വാര്‍ത്ത മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും, വിവാദമാക്കിയെന്നും പ്രിഥ്വി ആരോപിക്കുന്നു. താനറിയുന്ന ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിക്ക് സംഭവിച്ചതെന്തെന്ന് വിശദമായി പറഞ്ഞ്, ആരുടെയെങ്കിലും ടിആര്‍പി കൂട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രിഥ്വിരാജ് പറഞ്ഞുവെക്കുന്നു. ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം തന്നെയാണ് പൃഥ്വിരാജ് പറഞ്ഞുവെക്കുന്നത്.
ഈ അപമാനത്തിന് കാരണമായ പുരുഷസമൂഹത്തിന്റെ ഭാഗമാണ് താന്നെന്നും, ഇതിനാല്‍ തന്റെ തല കുനിഞ്ഞുപോകുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ഇപ്പോള്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം, ആ പെണ്‍കുട്ടിയുടെ ധീരതയെ ബഹുമാനിക്കുകയെന്നതാണെന്നും താരം പറയുന്നു. അടുത്തയാഴ്ച നടിയോടൊത്ത് പുതിയ സിനിമ ആരംഭിക്കാനിരുന്നതാണെന്നും, ഉടന്‍ ക്യാമറയ്ക്ക് മുന്‍പില്‍ വരാന്‍ പറ്റില്ലെന്ന് നടി അറിയിച്ചുവെന്നും പ്രിഥ്വിരാജ് പറയുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമാ മേഖലയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിക്കണമെങ്കില്‍, അവള്‍ക്കേറ്റ മുറിവുകള്‍ എത്രമാത്രം ദുസഹമാണെന്ന് തനിക്ക് മനസിലാകും. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരായ തന്തയില്ലാത്തവന്മാരെ നിയമത്തിന് മുന്‍പിലെത്തിക്കണമെന്നും പൃഥ്വിരാജ് ആവശ്യപ്പെടുന്നു.
നടിക്ക് പറ്റിയ ഈ ദൗര്‍ഭാഗ്യത്തെ ആരെയും ആഘോഷിക്കാന്‍ അനുവദിക്കാനനുവദിക്കരുതെന്നും പ്രിഥ്വിരാജ് ആവശ്യപ്പെട്ടു. നടിക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കിയ പൃഥ്വി ഉടന്‍ നടിക്ക് തിരിച്ചുവരാനാകട്ടെയെന്നും ആശംസിച്ചു. ആരെയും ബാക്കിയുള്ള ജീവിതത്തെ വേട്ടയാടാന്‍ അനുവദിക്കരുതെന്നും നടിയോട് പൃഥ്വിരാജ് ആവശ്യപ്പെട്ടു. പതിവ് ഇംഗ്ലീഷ് മീഡിയം തമാശകള്‍ ഈ പോസ്റ്റില്‍ വേണ്ടെന്ന് പറഞ്ഞാണ് താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha























