പ്രമുഖ നടിക്ക് നേരെയുണ്ടായ പീഡന ശ്രമത്തിനെതിരെ സൂപ്പര്‍ താരങ്ങള്‍ പ്രതികരിക്കാത്തതിന് പിന്നില്‍...

അമ്മയുടെ ഒരു മകള്‍ ഇന്നലെ രാത്രി തെരുവില്‍ കഴുകന്മാര്‍ക്ക് വലിച്ചു കീറാന്‍ ആയത് ഭീകരമാണ്. ഏതൊരു സ്ത്രീക്കും ഇതൊന്നും വരാന്‍ പാടില്ല. ഒരു പെണ്‍കുട്ടിക്കും ഇത് സംഭവിക്കരുത്. അതിനാലാണ് മലയാള സമൂഹം പ്രതികരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രമുഖ നടിക്ക് ആശ്വാസ വാക്കുകള്‍ ലക്ഷം... ലക്ഷങ്ങള്‍ കവിയുന്നതും. എന്നാല്‍ മഹാനായ മുമ്മുക്കേ... മോഹന്‍ലാലേട്ടാ... ഇന്നച്ഛന്‍ സാറേ... കേരളത്തിലെ മുഖ്യമന്ത്രി പല്ലും പോലും തേക്കും മുമ്പ് എടുത്ത കേസാണിത്. അദ്ദേഹത്തെ ഉറക്കത്തില്‍ വിളിച്ചെഴുന്നേല്പ്പിച്ച് ഈ വിവരം പറയുകയായിരുന്നു സ്റ്റാഫ്. അത്ര പ്രാധാന്യം ഭരണ കര്‍ത്താക്കള്‍ പോലും നല്‍കിയിട്ട് അമ്മയുടെ തലപ്പത്തുള്ളവര്‍ മൗനം തുടരുന്നതില്‍ എന്ത് നീതിയാണുള്ളത്.
മലയാളികളെ നടുക്കിയ നടിക്കെതിരായ ആക്രമണം ഇന്ത്യന്‍ സിനിമ മേഖല മുഴുവന്‍ ചര്‍ച്ച ചെയുമ്പോള്‍ കേരളത്തിലെ മുന്‍ നിര സൂപ്പര്‍ സ്റ്റാറുകളൊന്നും ഇത് അറിഞ്ഞില്ല കേട്ടില്ല. അവര്‍ക്കു കണ്ണീരില്ല. എം.ടി ക്കുവേണ്ടിയും കമലിനുവേണ്ടിയും ഒരു നിമിഷം പോലും പാഴാക്കാതെ വീറോടെ പോരാടിയവര്‍ ഈ പെണ്‍കുട്ടിയുടെ നിലവിളിക്ക് മുന്നില്‍ മൗനം പാലിക്കുന്നു. അവള്‍ക്കത് വരണമെന്ന് കരുതുന്നവരാണോ അമ്മയുടെ ചില നേതാക്കളെങ്കിലും?

ചില കുടിപക ഉണ്ടേലും പ്രതികാരം ഉണ്ടേലും ഇങ്ങിനെയൊന്നും കാണിക്കരുത്. സമയത്ത് കാണിക്കാത്ത നിങ്ങള്‍ സിനിമാക്കാരുടെ ആ പെണ്‍കുട്ടിയോടുള്ള സ്‌നേഹവും പ്രതികരണവും നാളെ എല്ലാം ആറി തണുത്ത് വളിച്ചു പോയിട്ട് വന്നിട്ട് കാര്യമില്ല.

മലയാളത്തിലെ പ്രമുഖ നടനും അയാളുടെ നിഴലില്‍ കഴിയുന്ന കുറെ മാന്യദ്ദേഹങ്ങളും.. മലയാള സിനിമയില്‍ നട്ടെല്ലുള്ള ആണുങ്ങള്‍ ഇല്ലെന്ന് നടിയുടെ സംഭവം നമ്മേ പഠിപ്പിക്കുന്നു. മീശ പിരിക്കുന്ന ആറാം തമ്പുരാന്മാര്‍ക്കും നായര്‍ സാബിനും നട്ടെല്ലു കൂടി ജീവിതത്തില്‍ വേണം. എന്നാല്‍ പ്രിയപ്പെട്ട സുഹൃത്തിനുണ്ടായ ആക്രമണത്തെ ഞെട്ടലോടെയാണ് ചില സിനിമ സുഹൃത്തുക്കള്‍ അറിഞ്ഞത്. നടുറോഡില്‍ അക്രമത്തിനിരയായ നടിക്ക് പിന്തുണയുമായി പൃഥ്വിരാജ് രംഗത്തെത്തി.

അക്രമിച്ചവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ നടി കാണിച്ച ധൈര്യത്തെ പുകഴ്ത്തിയാണ് നടന്‍ പൃഥ്വിരാജിന്റെ പോസ്റ്റ്. ഒരു സ്ത്രീയെ നടുറോഡില്‍ കയറിപിടിച്ച ഇവരെ തൂക്കിക്കൊല്ലാത്തതാണ് അതിശയം എന്നാണ് പുതുമുഖ നടന്‍ കാളിദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ സംഭവം തന്നെ ഏറെ ഞെട്ടിച്ചുവെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാമ അറിയിച്ചു.
https://www.facebook.com/Malayalivartha























