നടിയെ ആക്രമിച്ചവരെ വെല്ലുവിളിച്ച് മേജര്‍ രവി

നടിയ്‌ക്കെതിരെ ഉണ്ടായ അതിക്രമത്തെ രൂക്ഷമായ ഭാഷയില്‍ ആക്രമികളെ വെല്ലുവിളിച്ച് സംവിധായകന്‍ മേജര്‍ രവി. പ്രശസ്തമായ ഒരു നടിക്ക് ഈ അനുഭവം ഉണ്ടായെങ്കില്‍ സാധാരണ സ്ത്രീയുടെ അനുഭവം തന്നെ ഞെട്ടിയ്ക്കുന്നെന്നും ഇത്തരം സംഭവങ്ങള്‍ക്ക് നേരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത വ്യവസ്ഥിതിയെ ഓര്‍ത്ത് ലജ്ജിച്ച് തല താഴ്ത്തുന്നു എന്നും അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒപ്പം അക്രമികള്‍ക്ക് ശക്തമായ മുന്നറിയിപ്പും നല്‍കി.
നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ.. പിടിയിലാകുന്നതിനു മുന്‍പ് ആണുങ്ങളുടെ കൈയില്‍ പെടാതിരിക്കാന്‍ നോക്കെടാ,ഇനി നീയൊന്നും ഞങ്ങളുടെ അമ്മ പെങ്ങന്മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ല.പറയുന്നത് ചങ്കുറ്റമുള്ള പട്ടാളക്കാരനാണെന്ന് ഓര്‍ത്തോണം എന്ന് പറഞ്ഞാണ് അദ്ദേഹംപോസ്റ്റ് അവസാനിപ്പിക്കുന്നത്.ചലച്ചിത്ര ലോകം ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്നും ഇക്കാര്യത്തിലെങ്കിലും രാഷ്ടീയവും മറ്റും വേര്‍തിരിവുകളും ഉപേക്ഷിക്കണമെന്നും മേജര്‍ രവി ആവശ്യപ്പെട്ടു. പള്‍സര്‍ സുനിയെയും െ്രെഡവറിനെയും പേരെടുത്തു പറഞ്ഞാണ് മേജര്‍ രവി വെല്ലുവിളിച്ചത്.
https://www.facebook.com/Malayalivartha























