ദുല്‍ഖര്‍, നിവിന്‍, ഫഹദ്, ചാക്കോച്ചന്‍ എന്നിവരെ കുറിച്ച് പൃഥ്വിരാജ്

സഹപ്രവര്‍ത്തകരെ കുറിച്ച് നല്ലത് പറയാന്‍ മടിക്കുന്നവരാണ് സിനിമാക്കാര്‍. എന്നാല്‍ ഏത് കാര്യത്തിലും സ്വന്തം നിലപാടുള്ള പൃഥ്വിരാജ് ദുല്‍ഖര്‍, നിവിന്‍, ഫഹദ്, ചാക്കോച്ചന്‍, വിനീത് ശ്രീനിവാസന്‍, ജയസൂര്യ എന്നിവരെ കുറിച്ച് തനിക്കുള്ള അഭിപ്രായം തുറന്ന് പറയുന്നു.
നിവിന്‍പോളി: തട്ടത്തിന്‍ മറയത്ത് കണ്ടയുടന്‍ നിവിനെ പൃഥ്വിരാജ് വിളിച്ചു. ഇനി തിരിഞ്ഞ് നോക്കേണ്ടിവരില്ലെന്ന് പറഞ്ഞു. അത്രയ്ക്കും നിവിന്‍ തന്നെ വസ്മയിപ്പിച്ചെന്ന് പൃഥ്വിരാജ് പറഞ്ഞു. 1983യിലൂടെ വീണ്ടും വിസ്മയിപ്പിച്ചു. ആക്ഷന്‍ ഹീറോ ബിജു വേറൊരു നിവിനെയാണ് സമ്മാനിച്ചത്. ജേക്കബിന്റെ സ്വര്‍ഗരാജ്യം അതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായി. ഈ സിനിമകളെല്ലാം കണ്ട ശേഷം നിവിനെ വിളിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍: ഉസ്താദ് ഹോട്ടല്‍ അടുത്തിടെയാണ് കണ്ടത്. ദുല്‍ഖര്‍ അഭിനയിച്ച രണ്ടാമത്തെ ചിത്രമാണെന്ന് തോന്നുകയേയില്ല. അത്രയ്ക്ക് മനോഹരമായാണ് അഭിനയിച്ചത്. ചാര്‍ളിയില്‍ ഒരു മോഡേണ്‍ ജിപ്‌സിയായി തകര്‍ത്തു.
വിനീത് ശ്രീനിവാസന്‍: വിനീത് ശ്രീനിവാസനില്‍ ഒരു ജീനിയസ് ഉണ്ടെന്ന് പണ്ടെ അറിയാമായിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. ഓരോ സിനിമ കഴിയുന്തോറും അത് ഡെവലപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഫഹദ്: ഫഹദ് നല്ല നടനാണെന്ന് പ്രേക്ഷകര്‍ അടുത്ത കാലത്താണ് അംഗീകരിച്ചത്. ഫഹദില്‍ നല്ല നടനുണ്ടെന്ന് ഞാനും ചേട്ടനും (ഇന്ദ്രജിത്ത്) മുമ്പേ പറയുമായിരുന്നു. കഴിഞ്ഞവര്‍ഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്ന് മഹേഷിന്റെ പ്രതികാരമാണ്. ഫഹദ് അഭിനയിച്ച മിക്ക സിനിമകളും ഇഷ്ടമാണ്.
ജയസൂര്യ: കോമഡിയും സീരിയസും ഒരുപോലെ ചെയ്യുന്ന നടനാണ് ജയസൂര്യ. പ്രേതത്തില്‍ നമ്മളിതുവരെ കാണാത്ത ജയസൂര്യയാണ്. പുണ്യാളന്‍ അഗര്‍ബത്തിയിലേത് തനി തൃശൂര്‍ക്കാരന്‍ തന്നെ.
https://www.facebook.com/Malayalivartha























