പള്‍സര്‍ സുനി മുന്‍പും യുവനടിമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി വന്‍തുക തട്ടി

പള്‍സര്‍ സുനി ഇതിനു മുന്‍പും രണ്ട് യുവനടിമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി വന്‍തുക തട്ടി. നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി ഇതിന് മുന്‍പ് സമാനമായ ആക്രമണം നടത്തിയിട്ടുണ്ടെന്ന് സൂചന. യുവനടിമാരാണ് ഇരയായത്. അപമാനം ഭയന്ന് അവര്‍ പരാതിനല്‍കാന്‍ മടിക്കുകയായിരുന്നു..
കേസില്‍ അറസ്റ്റിലായ ഡ്രൈവർ മാര്‍ട്ടിനില്‍നിന്നാണ് പോലീസിന് സുനിയുടെ ചെയ്തികളെക്കുറിച്ചും ആക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചും സുപ്രധാനവിവരങ്ങള്‍ ലഭിച്ചത്. ഇതിനുമുമ്ബ് അപമാനിച്ച നടിമാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ സുനി അതുപയോഗിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് വന്‍തുക തട്ടിയതായി മാര്‍ട്ടിന്‍ വെളിപ്പെടുത്തി.
ഏകദേശം 30 ലക്ഷത്തോളം രൂപ ഈ താരങ്ങളില്‍നിന്ന് സുനി കൈക്കലാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസത്തെ ആക്രമണത്തിന് മുമ്ബ് സുനി വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. ഏതാണ്ട് ഒരുമാസത്തെ തയ്യാറെടുപ്പായിരുന്നു ഇത്. മാര്‍ട്ടിനുമായി പലവട്ടം ചര്‍ച്ച നടത്തി. വെള്ളിയാഴ്ച രാത്രി ആക്രമണത്തിനായി എല്ലാ സന്നാഹങ്ങളുമൊരുക്കിയെങ്കിലും നടിയുടെ യാത്രയുടെ കൃത്യമായ വിവരങ്ങള്‍ സുനിക്ക് കിട്ടിയിരുന്നില്ല. നടിക്കൊപ്പം ആരെങ്കിലും കൂടെയുണ്ടാകുമെന്നും ഭയന്നു. അതുകൊണ്ട് രഹസ്യ കോഡ് ഉപയോഗിക്കാനുള്ള നിര്‍ദേശം മാര്‍ട്ടിന് നല്‍കി ആരെങ്കിലും കൂടെയുണ്ടെങ്കില്‍ 'എക്‌സ്' എന്നും ഇല്ലെങ്കില്‍ 'വൈ' എന്നും മെസേജ് ചെയ്യാനായിരുന്നു മാര്‍ട്ടിന് സുനി നല്‍കിയ നിര്‍ദേശം
https://www.facebook.com/Malayalivartha























