നടിയെ ആക്രമിച്ച കേസ്: ക്വട്ടേഷന്‍ തന്നെ, അന്വേഷണം വഴിത്തിരിവില്‍

കഴിഞ്ഞ ദിവസം അറസ്റ്റിലായ മണികണ്ഠനില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ഒരു വര്‍ക്കുണ്ടെന്നും അടിയന്തിരമായി എത്തണമെന്നുള്ള പള്‍സര്‍ സുനി ആവശ്യപ്പെട്ടെന്ന് മണികണ്ഠന്‍. ആരെയെങ്കിലും മര്‍ദ്ദിക്കാനുള്ള പതിവു ക്വട്ടേഷനായേ താനതിനെ കണ്ടുള്ളൂ. എന്നാല്‍ വണ്ടിയില്‍ കയറിയപ്പോഴാണ് സ്ത്രീയാണെന്ന വിവരം താനറിയുന്നത്.
കൃത്യത്തിനുശേഷം സുനി കായംകുളത്തെ സ്ഥാപനത്തില്‍ മാല പണയം വച്ചു. തുടര്‍ന്ന് കിട്ടിയ പണവുമായി കോയമ്പത്തൂരിലേയ്ക്ക് പോയി. കോയമ്പത്തൂര്‍ വരെ താനും സുനിയോടൊപ്പമുണ്ടായിരുന്നുവെന്ന് മണികണ്ഠന്റെ മൊഴി . യാത്രയില്‍ പലപ്പോഴും സിനിമാ ലോകത്തെ ഉന്നതര്‍ സുനിയുമായി ബന്ധപ്പെട്ടിരുന്നു. പള്‍സര്‍ സുനിയുടെ കാമുകിമാരെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനം. കോയമ്പത്തൂരില്‍ വച്ച് മദ്യപിച്ചശേഷം തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്നാണ് താന്‍ സംഘത്തില്‍ നിന്നു പിരിഞ്ഞതെന്നും മണികണ്ഠന്‍ പൊലീസിന് മൊഴി നനല്‍കിയിരുന്നു.
പള്‍സര്‍ സുനിക്ക് ആരാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് മണികണ്ഠന് അറിയില്ലെന്ന നിലപാട് പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. സാഹചര്യത്തെളിവുകളില്‍ നിന്ന് സിനിമാ ലോകത്തു തന്നെയുള്ള ക്വട്ടേഷനാണെന്ന് പോലീസ് ഉറപ്പിക്കുന്നു. ഇതിന്റെ ഭാഗമായാണ് സിനിമാക്കാരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ഇതിനിടയില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഏത് വമ്പന്‍മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ദൈവം ആള്‍രൂപത്തില് വന്നാല്‍ പോലും എല്ലാവരേയും പിടികൂടുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ അംഗീകരിക്കാനാവത്ത പ്രവണതകള്‍ ഉണ്ടെന്നും ഇപ്പോള്‍ മാളത്തിലുള്ള എല്ലാ പ്രതികളേയും പുറത്ത് കൊണ്ടുവരുമെന്നും ഉടുമ്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും അന്വേഷണം കൊട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ഗൂഡാലോചന അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























