കണ്ടില്ല... കേണ്ടില്ല.... മിണ്ടില്ല...പുതിയ നിര്‍ദ്ദേശവുമായി സിനിമാലോകം

പ്രമുഖ സിനിമാതാരത്തെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച സംഭവത്തില്‍ ആര്‍ക്കും ഒരു വിശദീകരണവും നല്‍കേണ്ടയെന്ന തീരുമാനം സിനിമാലോകം എടുത്തതായാണ് വിവരം. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് അനാവശ്യ ചര്‍ച്ച നടത്താന്‍ അവസരം നല്‍കാതിരിക്കാനാണ് ഈ തീരുമാനം. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നതും മുമ്ബ് ഇത്തരം സംഭവം ഉണ്ടായ സമയത്തെ ആരോപണ വിധേയരായ ആളുകളുടെയെല്ലാം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഫോണ്‍ ഓണ്‍ ആയിട്ടുള്ളവരും ഇതേക്കുറിച്ച് എന്തെങ്കിലും പറയാന്‍ തയ്യാറല്ല.
ഇതേക്കുറിച്ച് ഒന്നും പറയരുതെന്നാണ് സിനിമാലോകത്തെ മുതിര്‍ന്നവര്‍ നല്‍കിയിട്ടുള്ളതെന്ന് ജൂനിയര്‍ താരങ്ങള്‍ പറയുന്നു. മുമ്ബും ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നുവെന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍ അക്ഷരാര്‍ത്ഥത്തില്‍ പലരെയും ഞെട്ടിച്ചിരിക്കുകയാണ്. എന്തായാലും ഇപ്പോള്‍ എടുക്കുന്ന നടപടി തങ്ങളെപ്പോലെയുള്ളവര്‍ക്ക് ആശ്വാസമാകുമെന്ന് ജൂനിയര്‍ താരങ്ങള്‍ പറയുന്നു.
കൊച്ചിയിലും തലസ്ഥാനത്തും നടിക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് സിനിമാക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. കൊച്ചിയില്‍ നടന്ന കൂട്ടായ്മയില്‍ സ്ത്രീകളുടെ ശബ്ദമായി ആകെ സംസാരിച്ചത് മഞ്ജുവാര്യരും കെ.പി.എ.സി ലളിതയുമായിരുന്നു. ഇത് ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് മഞ്ജു പറഞ്ഞത് ശരി വയ്ക്കും വിധമാണ് ആക്രമണത്തിന് ഇരയായ നടിയുടേതായ മൊഴികള്‍ പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha























