നടി പോയത് രമ്യാ നമ്പീശന്റെ വീട്ടിലേക്ക്; ലാല്‍

നടി ആക്രമിക്കപ്പെട്ട ദിവസം നിര്‍മാതാവ് ആന്റോ ജോസഫിനെ വീട്ടില്‍ വിളിച്ചുവരുത്തിയത് താനായിരുന്നെന്ന് ലാല്‍. 'നടിയെ അന്ന് രാത്രി മുതല്‍ അഭയം കൊടുക്കാന്‍ തീരുമാനിച്ചതാണ്. ആന്റോയെ ഞാന്‍ വിളിച്ചുവരുത്തിയതാണ്. രാത്രി മുതല്‍ രാവിലെ വരെ ആന്റോ ഒപ്പമുണ്ടായിരുന്നു. എന്നിട്ടും ആന്റോയെപ്പറ്റി വിവാദങ്ങള്‍ വന്നു. ആന്റോയെക്കാളും വിഷമം എനിക്ക് ഉണ്ടായി. ഇനി ഇങ്ങനെയൊരു പ്രശ്‌നമുണ്ടായാല്‍ ആന്റോ വരുമോ? ഇതൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്. ലാല്‍ പറഞ്ഞു.
'സംഭവദിവസം കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചപ്പോള്‍ ആദ്യം എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഏകദേശം ഒരു ധാരണകിട്ടിയപ്പോള്‍ ബെഹ്‌റ സാറിനെ വിളിച്ചു. ഫുക്രി സിനിമയുടെ ഷൂട്ടിങിനിടെ അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞു ഒട്ടും വിഷമിക്കണ്ട, പേടിക്കാതിരിക്കൂ എന്നാണ് പറഞ്ഞത്. വളരെ പെട്ടന്ന് തന്നെ മുറ്റം നിറയെ പൊലീസ്. സിനിമയിലൊക്കെയേ ഞാന്‍ ഇത് കണ്ടിട്ടൊള്ളൂ. കേരളത്തിന്റെ പൊലീസ് സേനയെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു.' ലാല്‍ പറഞ്ഞു.
'എന്റെ പേര് വലിച്ചിഴയ്ക്കുന്നതില്‍ ടെന്‍ഷല്‍ ഇല്ലായിരുന്നു. ജനങ്ങള്‍ എന്നെ സംശയിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും എന്റെ പേര് ചില പത്രങ്ങളില്‍ വന്നിരുന്നു. ഊഹാപോഹക്കഥകള്‍ ഉണ്ടാക്കുമ്പോള്‍ അതൊരാളുടെ ജീവിതത്തെ ബാധിക്കുമെന്ന് ഓര്‍ക്കണം.'
എനിക്ക് തന്നെഅറിയാവുന്ന ഒരു സംഭവമുണ്ട്. 'മഹാനായ ഒരു വലിയ നടന്റെ ഡ്രൈവർ ഒളിച്ച് പോയി. പിന്നീട് അദ്ദേഹത്തിന്റെ മകളുമായി കഥകളുണ്ടാക്കി. ആ ഡ്രൈവറെ ചവിട്ടിക്കൊന്നതാണെന്ന് പറഞ്ഞു. കാലങ്ങളോളം അദ്ദേഹം അതിന്റെ ദുരിമനുഭവിച്ചു. എല്ലാം നഷ്ടപ്പെട്ടു. മാസനികമായി തകര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഡ്രൈവർ തിരിച്ചുവന്നു. ആര്‍ക്കും ഒന്നും പറയാനില്ല. അതുപോലെ ഞാനും പിടിച്ചു. ഇന്നലെ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തപ്പോള്‍ കൈയടിച്ച് സന്തോഷിച്ചിരുന്നു. അടുത്ത നിമിഷം ഞാന്‍ ആലോചിച്ചു. അയാള്‍ ഇനി എന്റെയോ ആന്റോയുടെയോ പേരു പറഞ്ഞാല്‍ പിന്നീട് സംഭവിക്കുന്നത് എന്തായിരിക്കും. ജീവിതം തന്നെ താറുമാറാകും. ഇതില്‍ അന്വേഷണം വന്ന് സത്യം തെളിയും. പക്ഷേ അതുവരെ നമ്മള്‍ അനുഭവിക്കുന്ന മാനസിക വിഷമം എന്തായിരിക്കുമെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.
ഞാനും മകനും ഭാര്യയും രമ്യ നമ്പീശനും ഒരുപാട് പ്രയാസപ്പെട്ടാണ് അവളെ പഴയ അവസ്ഥയിലേക്കെത്തിക്കുന്നത്. മരവിച്ചുപോയ അവസ്ഥയിലാണ് അവള്‍. ദിവസങ്ങളായി അവള്‍ ഉറങ്ങിയിട്ടില്ല. പിന്നെ ഡോക്ടര്‍ കുറിച്ചുകൊടുക്കാത്ത ഒരു മരുന്ന് ഞാന്‍ തന്നെ മേടിച്ച് കൊടുത്താണ് അവള്‍ ഉറങ്ങിയത്. ഒരുപാട്‌പേര്‍ സഹായത്തിനായി ഓടിയെത്തി. അവരോടൊക്കെ നന്ദി.
ന്യൂജനറേഷന്‍ എന്നതിനെ കളിയാക്കുന്ന രീതി ഞാന്‍ കണ്ടു. പുതിയ തലമുറ പുതിയ രീതിയില്‍ വിജയം നേടുമ്പോള്‍ പഴയതലമുറയ്ക്ക് ഉണ്ടാകുന്ന അസൂയ മൂലമാണ് ഇങ്ങനെയൊരു വാര്‍ത്ത പറഞ്ഞുപരത്തുന്നത്. കുറേ പിള്ളേര് കൂടി മയക്കുമരുന്നും കഞ്ചാവും വലിച്ച് സിനിമ ഉണ്ടാക്കുന്നു എന്നാണ് ഇവര്‍ പറഞ്ഞുവരുത്തുന്നത്. പഴയതലമുറയിലെ ആളുകളെ വിളിച്ച് ചോദിച്ച് നോക്കൂ. മദ്യം പോലും ഉപയോഗിച്ച് സിനിമയില്‍ അഭിനയിക്കുന്ന ആരെപോലും ഞാന്‍ കണ്ടിട്ടില്ല. ഈ പള്‍സര്‍ സുനി തന്നെ പുതുതലമുറയുടെ സെറ്റില്‍ കഞ്ചാവ് കൊണ്ടെകൊടുക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നു. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്. അവരുടെ സിനിമകള്‍ കണ്ട് അസൂയപ്പെടാതെ അവരെപ്പോലെ സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കൂ.
എന്റെ മകന്‍ ചെയ്യുന്ന സിനിമയില്‍ കല്യാണരംഗം ഉണ്ട്. അതിനായി കുറേ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ വേണമായിരുന്നു. പത്ത് ദിവസം വേണമായിരുന്നു ആ കല്യാണരംഗം ഷൂട്ട് ചെയ്യാന്‍. അതിന് വേണ്ടി പുറത്തുനിന്നു വിളിച്ച ഒരു ടെംപോ ട്രാവലറിന്റെ ഡ്രൈവറായിരുന്നു സുനി. ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണ് ഈ വണ്ടി വിളിക്കുന്നത്. അവരാണ് സുനിയെ ഏര്‍പ്പാടാക്കുന്നതും. അതിമിടുക്കനായ ആളായിരുന്നു ഈ സുനി. സെറ്റിലൊക്കെ വളരെ കഴിവുള്ള ഒരാളായാണ് സുനി പെരുമാറിയത്. ലാല്‍ പറഞ്ഞു.
പിന്നീട് ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ എന്റെ വീട്ടിലെ തന്നെ വണ്ടികള്‍ സിനിമയ്ക്കായി ഓടാന്‍ കൊടുത്തു. ചെലവ് ചുരുക്കാന്‍ വേണ്ടിയായിരുന്നു. പിന്നീട് ഡബ്ബിങിനും മറ്റു ആവശ്യങ്ങള്‍ക്കും ഈ വണ്ടികള്‍ ആണ് ഓടിക്കൊണ്ടിരിക്കുന്നത്. സ്റ്റുഡിയോയില്‍ നടക്കുന്ന ചെറിയ വര്‍ക്കുകള്‍ക്ക് വേണ്ടി വടി ഓടുന്നുണ്ടായിരുന്നു. സുനിയും ഈ വണ്ടിയുടെ ഡ്രൈവറിൽ ഒരാളായിരുന്നു, സംഭവദിവസം നടി സഹനിര്‍മാതാവിനെ വിളിച്ച് തൃശൂരിലേക്ക് വണ്ടി എത്തിക്കാമോ എന്ന് ചോദിച്ചു. അങ്ങനെ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകുന്നതിന് വേണ്ടിയാണ് നടിക്കു വേണ്ടി വണ്ടി വിട്ടുകൊടുത്തത്. ഞങ്ങളുടെ അടുപ്പം കൊണ്ടാണ് ആ കുട്ടി വണ്ടി ചോദിച്ചത്. അല്ലാതെ ഷൂട്ടിങ് പൂര്‍ത്തിയായ സിനിമയ്ക്ക് വേണ്ടി അല്ലായിരുന്നു. ലാല്‍ പറഞ്ഞു
https://www.facebook.com/Malayalivartha























