പള്‍സര്‍ സുനിയെ പിടിക്കാന്‍ വൈകിയത് ഈ പ്രമുഖന്‍ കാരണം

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനിയെ മാത്രം പ്രതിയാക്കി കേസ് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നത് എന്ന് നിയമസഭയില്‍ പിടി തോമസ് എംഎല്‍എ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി, പിടി തോമസിനെ കുറ്റപ്പെടുത്തിയത്. അങ്ങും കൂടി നില്‍ക്കുമ്പോഴാണ് മറ്റേ ആള്‍ പള്‍സര്‍ സുനിയെ ഫോണ്‍ വിളിച്ചതെന്ന് മറക്കരുതെന്നായിരുന്നു പിണറായി വിജയന്‍ നല്‍കിയ മറുപടി. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യാന്‍ മറ്റ് തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ശരിയായ രീതിയിലാണ് മറ്റു കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് സംഭവ ദിവസം രാത്രി തന്നെ മുങ്ങിയ പള്‍സര്‍ സുനിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിടി തോമസ് എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു ഫോണ്‍വിളി. ഇത് പ്രതിക്ക് അപായ സൂചന നല്‍കിയെന്നും അതുവഴി രക്ഷപ്പെടാന്‍ അവസരമൊരുക്കിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കാറില്‍ തട്ടിക്കൊണ്ടുപോയി രണ്ട് മണിക്കൂറോളം നടിയെ ഉപദ്രവിച്ച സംഘം ലാലിന്റെ വീടിന്റെ പരിസരത്തായിരുന്നു നടിയെ ഇറക്കി വിട്ടത്. സംഭവം അറിഞ്ഞ് നിര്‍മ്മാതാവ് ആന്റോ ജോസഫ് ലാലിന്റെ വീട്ടിലെത്തിയത് സ്ഥലം എംഎല്‍എ പിടി തോമസിനൊപ്പമായിരുന്നു.
പള്‍സര്‍ സുനിയെ ആന്റോ ജോസഫിന് മുന്‍പരിചയമുണ്ടായിരുന്നു. നടിയുടെ ഡ്രൈവറും കൂട്ടുപ്രതിയുമായ മാര്‍ട്ടിന്റെ കയ്യില്‍ നിന്നും നമ്പര്‍ വാങ്ങിയാണ് ആന്റോ ജോസഫ് അപ്പോള്‍ത്തന്നെ സുനിയെ വിളിച്ചത്. എന്നാല്‍ ഫോണെടുത്ത സുനി സംസാരിക്കാതെ കട്ട് ചെയ്യുകയായിരുന്നുവത്രേ. അന്ന് മുങ്ങിയ സുനിയെ പിടികൂടാന്‍ കേരള പോലീസ് കുറച്ചൊന്നുമല്ല പാടുപെട്ടത്. മൂക്കിന് കീഴെ സുനി ഉണ്ടായിട്ടും പോലീസിന് പിടികൂടാനായില്ല. ആലപ്പുഴയിലും കോയമ്പത്തൂരുമെല്ലാം അന്വേഷണ സംഘം സുനിയെത്തപ്പി കറങ്ങി
ആലപ്പുഴയില്‍ വെച്ച് തലനാരിഴയ്ക്കാണ് പോലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് സുനി രക്ഷപ്പെട്ടത്. സുനിയ്ക്ക് പിന്നില്ര്‍ ഉന്നതബന്ധമുള്ള ആരോ ഉണ്ടെന്ന സംശയം ഓരോ ദിവസവും ബലപ്പെടുകയായിരുന്നു. പക്ഷേ അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് ഈ സാധ്യത പോലീസ് തള്ളിക്കളഞ്ഞു. ഒടുവില്‍ എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയേയും കൂട്ടുപ്രതി വിജീഷിനേയും പോലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കീഴടങ്ങാനെത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടി വിമര്‍ശന വിധേയമായി.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സുനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിക്കാത്തതും കേസില്‍ പോലീസിന് തലവേദനയായി. പലതവണ ഫോണ്‍ സംബന്ധിച്ച മൊഴി മാറ്റിപ്പറഞ്ഞതും പോലീസിനെ കുഴപ്പത്തിലാക്കി. മാത്രമല്ല സുനിയെ മൂന്നാം മുറയ്ക്ക് വിധേയമാക്കരുതെന്ന് മുകളില്‍ നിന്നും പോലീസിന് കര്‍ശന നിര്‍ദേശവും ലഭിച്ചു. കേസില്‍ ഏറെ ഉയര്‍ന്നു കേട്ട ആ പ്രമുഖന്റെ പങ്ക് അധികമൊന്നും അന്വേഷണ വിധേയവുമായില്ല. നടിക്ക് നേരെ നടന്നത് ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായുള്ള ആക്രമണമാണെന്ന് നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ആരോപിച്ചിരുന്നു. പക്ഷേ ഗൂഢാലോചന ഇല്ലെന്ന നിലപാടിലായിരുന്നു പോലീസും മുഖ്യമന്ത്രിയും.
https://www.facebook.com/Malayalivartha
























