വിവാദങ്ങളൊഴിയാതെ ടൊവിനോ!

മലയാളത്തിലെ പുതിയ താരോദയങ്ങളില്‍ ഒന്നാണ് ടോവിനോ തോമസ്. എന്നാല്‍ വിവാദങ്ങളും എപ്പോഴും ടോവിനോയ്ക്ക് കൂട്ടിനുണ്ട്. ഇത്തവണ ആരാധകന്‍ തല്ലിയെന്നാണ് ടോവിനോയുടെ ആരോപണം. പുതിയ ചിത്രം മെക്‌സിക്കന്‍ അപാരതയുടെ പ്രചരണത്തിനെത്തിയതായിരുന്നു ടോവിനോയും രൂപേഷ് പീതാംബരനും ഉള്‍പ്പെടെയുള്ളവര്‍.
കാറില്‍ നിന്ന് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ, ഒരാള്‍ തന്നെ തല്ലിയെന്ന് ടോവിനോ പരാതിപ്പെടുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല വെറുതെ തൊടുക മാത്രമാണ് ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്.
താരം വിഷയത്തെ വലുതാക്കി കാണിക്കുകയാണെന്നും മൂക്കില്‍ നിന്നും വായില്‍ നിന്നും അടികൊണ്ട് ചോര ഒലിച്ചു നില്‍ക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രകടനമെന്നും വിമര്‍ശനമുണ്ട്. വീഡിയോയുടെ സഹായത്തോടെയാണ് നവമാധ്യമങ്ങള്‍ ഇത് സമര്‍ഥിക്കുന്നത്.തല്ലിയെന്ന് ആരോപിച്ച് താരം വിഷയത്തില്‍ പിണങ്ങി കാറിലിരിക്കുന്നതും. അയാളെന്തിനാണ് തല്ലിയതെന്ന് ചോദിക്കണമെന്നും എന്നിട്ടേ താന്‍ പുറത്തേക്കുള്ളൂവെന്നും താരം വിളിച്ചുപറയുന്ന വാശിയും വീഡിയോയിലുണ്ട്.
ഒടുവില്‍ സിനിമയിലെ സഹതാരം രൂപേഷ് പീതാംബരനിടപെട്ടാണ് പ്രശ്‌നം പരിഹരിക്കുന്നത്.ആരും തൊടുന്നതിഷ്ടമില്ലാത്തയാള്‍ പിന്നെന്തിന് ജനങ്ങള്‍ക്കിടയില്‍ ഇങ്ങനെ സിനിമയുടെ പ്രമോഷനിറങ്ങുന്നു എന്ന് ചോദിക്കുന്നവരും കുറവല്ല. ഇതിനു മുമ്പും തിയറ്ററില്‍ പിച്ചിയെന്ന് ആരോപിച്ച് ടോവിനോ പ്രശ്‌നമുണ്ടാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























