ആറ് മാസം പ്രായമായ മകള്‍ക്ക് മുക്ത ഒരുക്കുന്ന സമ്മാനം

റിങ്കു ടോമിയ്ക്കൊപ്പമുള്ള കുടുംബ ജീവിത ആസ്വദിയ്ക്കുകയാണ് മുക്ത ഇപ്പോള്‍. മാലഖയെ പോലൊരു മകളുടെ അമ്മയുടെ വേഷവും വളരെ ഉത്തരവാദിത്വത്തോടെ നടത്തുന്നു. മുക്ത തന്നെയാണ് മകള്‍ കിയാരയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്. നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ മുക്ത സിനിമയിലേക്ക് വരും. അതിനിടയില്‍ ഒരു സലൂണ്‍ തുടങ്ങണം എന്ന ആഗ്രഹവും മുക്തയ്ക്കുണ്ട്. പക്ഷെ ഇപ്പോള്‍ അതിലൊന്നുമല്ല മുക്തയുടെ ശ്രദ്ധ.. മകള്‍ക്ക് വേണ്ടിയുള്ള സമ്മാനമൊരുക്കുകയാണ്...
മുക്തയുടെയും റിങ്കുവിന്റെയും കിയാര എന്ന മകള്‍ക്ക് ഇപ്പോള്‍ ആറ് മാസമാണ് പ്രായം. അവള്‍ക്ക് പതിനെട്ട് വയസ്സ് തികയുന്ന ദിവസം കൊടുക്കാനുള്ള സമ്മാനം ഒരുക്കിക്കൊണ്ടിരിയ്ക്കുകയാണത്രെ മുക്തയിപ്പോള്‍.. കണ്‍മണിയുടെ ഒരു ഫോട്ടോ ഡയറി! കണ്‍മണി ജനിച്ചതുമുതല്‍ അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്. അതിനോടൊപ്പം ആദ്യമായി ചെയ്ത കാര്യങ്ങളുടെ ദിവസവും സമയവുമൊക്കെ എഴുതി വച്ചിട്ടുണ്ട്. പതിനെട്ട് വയസ്സ് തികയുമ്പോള്‍ അവള്‍ക്ക് ഈ ഡയറി സമ്മാനമായി കൊടുക്കും.
നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മുക്ത അഭിനയിക്കും എന്ന് റിങ്കു പറയുന്നു. വീട്ടുകാരുടെ എല്ലാം പിന്തുണയുണ്ടെന്ന് മുക്തയും പറഞ്ഞു. കഴിവുകള്‍ വെറുതേ പാഴാക്കരുത് എന്ന് റിമി ടോമി ഇടയ്ക്കിടെ പറയുമത്രെ. തനിക്ക് മുക്തയിലെ അഭിനേത്രിയെക്കാള്‍ ഇഷ്ടം നര്‍ത്തകിയെയാണെന്ന് റിങ്കു പറയുന്നു.
കിയാര കുറച്ചുകൂടെ വലുതായാല്‍ ഡാന്‍സ് പഠിക്കാന്‍ വിടും എന്നും അഭിമുഖത്തില്‍ മുക്ത പറഞ്ഞു. മുക്ത മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണത്രെ ഡാന്‍സ് പഠനം തുടങ്ങിയത്. റിമി ടോമി വന്നാല്‍ എന്നും പാട്ടൊക്കെ പാടി ആഘോഷമാക്കുമെന്നും മുക്ത പറഞ്ഞു.

https://www.facebook.com/Malayalivartha
























