പരസ്പരം കലഹിച്ച് പിരിഞ്ഞതാണെങ്കിലും സ്‌നേഹം സൂക്ഷിയ്ക്കുന്നുണ്ട് പിന്നെ എന്തിനായിരുന്നു ഈ വേര്‍പിരിയല്‍

വിവഹ മോചനങ്ങളുടെ ചാകരയായിരുന്നു 2016. എന്നാല്‍ പരസ്പരം കലഹിച്ച് പിരിഞ്ഞതാണെങ്കിലും എവിടെയൊക്കെയോ ഇപ്പോഴും സ്നേഹം സൂക്ഷിയ്ക്കുന്നുണ്ട് ഇരു കൂട്ടരും. ചിലപ്പോള്‍ പബ്ലിസിറ്റി സ്റ്റണ്ടാവും. എന്നിരുന്നാലും മഹാന്മാര്‍ നടത്തുന്ന പ്രസ്താവനകളെക്കാള്‍ ഗംഭീരമായ പ്രസ്താവനകാളാണ് വിവാഹ മോചന ശേഷം മുന്‍ താര ജോഡികള്‍ നടത്തുന്നത്. വേര്‍പിരിഞ്ഞ ശേഷം പങ്കാളികളായിരുന്നവരെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ ചിലരെ കാണാം.
എ എല്‍ വിജയ് യുമായുള്ള വിവാഹ മോചനത്തിന് കാരണം ചില അഭിപ്രായ വ്യത്യാലങ്ങളാണെന്നും താനിപ്പോഴും വിജയ് യെ സ്നേഹിക്കുന്നുണ്ട് എന്നും അമല പോള്‍ രു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. ദിലീപിന്റെ നന്മയ്ക്കായും നല്ല സിനിമകള്‍ക്കായും പ്രാര്‍ത്ഥിയ്ക്കുന്നു എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. തന്റെ മകളെ ഇത്രയും സുരക്ഷിതയായി സംരക്ഷിക്കാന്‍ ദിലീപേട്ടനല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്നും മഞ്ജു പറഞ്ഞു. അതേ സമയം ഒരു വിവാഹ ചടങ്ങില്‍ പരസ്പരം മുഖത്തോട് മുഖം നോക്കിയിട്ട് പോലും ശത്രുക്കളെ പോലെ മുഖം തിരിഞ്ഞ് നടന്ന ദിലീപിന്റെയും മഞ്ജുവിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ലിസിയുമായുള്ള ജീവിതം സ്വര്‍ഗ്ഗത്തില്‍ ഒരു മുറിയെടുത്ത് താമസിയ്ക്കുന്നത് പോലെയായിരുന്നു എന്നാണ് പ്രിയദര്‍ശന്‍ വിവാഹ മോചനത്തിന് ശേഷം പറഞ്ഞത്. നല്ലൊരു ഭാര്യയും അമ്മയുമൊക്കെയായ ഉത്തമയായ സ്ത്രീയാണ് ലിസിയെന്നും പ്രിയന്‍ പറഞ്ഞു. സുരേഷ് മേനോനില്‍ നിന്നും വിവാഹ മോചിതയായ രേവതി ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ടായി പറയുന്നത് സുരേഷ് മേനോന്റെ പേരാണ്. ദൂരയാത്രയില്‍ കൂട്ടിനായി അദ്ദേഹത്തെയാണ് ഒപ്പം കൂട്ടുന്നത് എന്നും രേവതി പറയുന്നു. മാത്രമല്ല, തന്റെ മുന്‍ പ്രണയിനിയ്ക്കായി ഒരു കുഞ്ഞിനെ ദത്തെടുത്ത് സമ്മാനിച്ചതും സുരേഷ് മേനോനാണ്.
പ്രതാപ് പോത്തനില്‍ നിന്നും വിവാഹ മോചിതയായ രാധിക ഇപ്പോഴും തന്റെ നല്ല സുഹൃത്തായി കാണുന്നത് പ്രതാപ് പോത്തനെ തന്നെയാണ്. നിലവില്‍ ശരത്ത് കുമാറിന്റെ ഭാര്യയാണ് രാധിക. പാര്‍ത്തിപനുമായി വേര്‍പിരിഞ്ഞ സീത, പാര്‍ത്തിപന്റെ അമ്മയ്ക്കായി ഒരു വീട് പണിതു കൊടുക്കുകയും അവരെ പൊന്നു പോലെ നോക്കുകയും ചെയ്തു വരുന്നു.

https://www.facebook.com/Malayalivartha
























