വിവാഹമെന്ന ചരടുകൊണ്ട് കെട്ടിയിടേണ്ടതാണോ ഒരു പെണ്ണിന്റെ ജീവിതം?

വിവാഹമെന്ന ചരടുകൊണ്ട് കെട്ടിയിടേണ്ടതാണോ ഒരു പെണ്ണിന്റെ ജീവിതം? വിവാഹത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ പെണ്ണിന്റെ സ്വപ്നങ്ങള്‍ക്കു കൂടി പരിഗണന നല്‍കണമെന്നു പറയുന്നത് നടി ഭാവനയാണ്. വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത 'ഓപ്പണ്‍ യുവര്‍ മൈന്‍ഡ്' എന്ന ഷോര്‍ട്ട് ഫിലിമിലാണ് പെണ്ണുകാണല്‍ രംഗത്തിലെ നായികയായെത്തി ഭാവന എല്ലാ വനിതകളുടെയും പ്രതിനിധിയാകുന്നത്. പെണ്ണുകാണാനെത്തിയ യുവാവിനോട് വിവാഹശേഷം ഡോക്ടറായി പ്രാക്ടീസ് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന പെണ്‍കുട്ടി. അതിനു ലഭിക്കുന്ന മറുപടിയാണ് സ്വന്തം തീരുമാനം ഉറക്കെ പറയാന്‍ അവളെ പ്രേരിപ്പിക്കുന്നത്.
ഒരേ സമയം നടക്കുന്ന മൂന്ന് കഥകളാണ് 'ഓപ്പണ്‍ യുവര്‍ മൈന്‍ഡ്.' ഇഷ്ടമില്ലാത്ത ജോലി ഉപേക്ഷിച്ച് ഇഷ്ടമുള്ള ജീവിതം പിന്തുടരാനിറങ്ങുന്ന ഐടി പ്രഫഷണലായി അനു മോഹനെത്തുന്നു. സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിനു കാരണമാകുന്നതെന്ന വീട്ടുചര്‍ച്ച കൂട്ടുകാരോട് പങ്കുവച്ച് കൂട്ടുകാരിയെ സംരക്ഷിക്കാന്‍ തീരുമാനിക്കുന്ന കുട്ടിസംഘത്തിന്റെ നായകനായെത്തുന്നത് 'പുലിമുരുകന്‍' ഫെയിം അജാസാണ്.
മാണിക്കോത്ത് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ വിനു മോഹനും പ്രജില്‍ മാണികികോത്തും ചേര്‍ന്ന് നിര്‍മിച്ച 'ഓപ്പണ്‍ യുവര്‍ മൈന്‍ഡി'ന്റെ എഡിറ്റിങ് വിഷ്ണു എന്‍. ഭട്ടതിരിയാണ്. വിഷ്ണു ജി. രാഘവും അനു മോഹനുമാണ് കഥയും തിരക്കഥയുമെഴുതിയത്. റോബി രാജിന്റെ ക്യാമറ ഒപ്പിയടുത്ത ഫ്രെയിമുകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയത് റോബി എബ്രഹാമാണ്. സൗണ്ട് ഡിസൈന്‍ എം.ആര്‍. രാജാകൃഷ്ണന്‍, ഫോര്‍ ഫ്രെയിംസ്.
https://www.facebook.com/Malayalivartha
























