ഷോക്കിങ്ങ്, തമിഴ് ജനത ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്ന താരങ്ങളില്‍ 4 മലയാള നായികമാരും!

സിനിമയുമായി സംബന്ധിച്ച കാര്യങ്ങള്‍ അറിയുന്നതിനായി സമൂഹ മാധ്യമങ്ങളില്‍ തിരയാത്തവരായി അരുമുണ്ടാവില്ല. താരങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് കോടിക്കണക്കിന് ഫോളോവേഴ്‌സുണ്ട്. ചില താരങ്ങളൊക്കെ സ്വന്തമായി തന്നെയാണ് ശോഷ്യല്‍ മീഡിയ മാനേജ് ചെയ്യുന്നത് മറ്റു ചിലരാവട്ടെ ഇതിനു വേണ്ടി പ്രത്യേകം ആള്‍ക്കാരെ തന്നെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തമിഴ് നാട്ടിലെ ജനങ്ങള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്ന താരഹ്ങളില്‍ മലയാള സിനിമയിലെ നാല് യുവ അഭിനേത്രികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
പാര്‍വ്വതി...
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയെക്കുറിച്ചാണ് തമിഴ് ജനത കൂടുതല്‍ തിരയുന്നത്. തെന്നിന്ത്യന്‍ താരങ്ങളില്‍ പ്രമുഖയായ താരം ഇതിനോടകം തന്നെ തമിഴിലും മലയാളത്തിലുമായി സജീവമാണ്. ഒന്നിനൊന്ന് മികച്ച സിനിമകളാണ് ചെയ്യുന്നത്. ഓടി നടന്ന് സിനിമ ചെയ്യുന്നതിന് പകരം സെലക്റ്റീവായാണ് പാര്‍വതി അഭിനയിക്കുന്നതെന്ന് സിനിമകളിലൂചെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
2006-ല്‍ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസിലൂടെയാണ് പാര്‍വതി സിനിമയിലേക്കെത്തിയത്. കോളേജ് വിദ്യാര്‍ത്ഥിനിയായാണ് ചിത്രത്തില്‍ താരം വേഷമിട്ടത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്കിലാണ് പിന്നെ ഈ അഭിനേത്രിയെ നാം കണ്ടത്. സത്യന്‍ അന്തിക്കാട് ചിത്രമായ വിനോദയാത്രയില്‍ മുകേഷിന്റെ സഹോദരിയായും താരം പ്രത്യക്ഷപ്പെട്ടു. കേവലമൊരു കഥാപാത്രത്തിനുമപ്പുറത്തേക്ക് യാതൊരുവിധ അഭിനയ സാധ്യതകളുമില്ലാത്ത വേഷമായതിനാലാവണം ഓര്‍ക്കാനും മാത്രം ഒന്നും സമ്മാനിക്കാതെ ആ കാലഘട്ടം കടന്നു പോയത്.
പാര്‍വതിയെന്ന അഭിനേത്രിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. ശാരീരിക വെല്ലുവിളി നേരിടുന്ന സേറയായി മികച്ച പ്രകടനമാണ് ഈ ചിത്രത്തിലൂടെ പാര്‍വതി പുറത്തെടുത്തത്. കിടിലന്‍ മേക്കോവറുമായാണ് ചിത്രത്തില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടതും. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ്് ഫാസില്‍, നസ്രിയ, ഇഷ തല്‍വാര്‍ എന്നിവര്‍ക്കൊപ്പമാണ് പാര്‍വതിയും വേഷമിട്ട ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളായാണ് ഓരോരുത്തരും എത്തിയത്. ബോക്‌സോഫീസില്‍ മാത്രമല്ല പ്രേക്ഷക മനസ്സിലും ഇടം പിടിച്ച ചിത്രം കൂടിയായിരുന്നു.
നിക്കി ഗില്‍റാണി...
തമിഴ്, കന്നഡ സിനിമയില്‍ സജീവമായിരുന്ന നിക്കി ഗില്‍റാണി ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷക മനസ്സിലിടം പിടിച്ചത്. മോഡലിങ്ങ് രംഗത്തു നിന്നാണ് താരം സിനിമയിലേക്കെത്തിയത്. 1983-യിലൂടെയാണ് നിക്കി മലയാള സിനിമയിലേക്കെത്തിയത്. പിന്നീട് സിനിമ ഈ താരത്തെ ഏറ്റെടുക്കുകയായിരുന്നു.
1983-യ്ക്ക് ശേഷം വെള്ളിമൂങ്ങ, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ഇവന്‍ മര്യാദരാമന്‍, രാജമ്മ @യാഹൂ ഡോട്ട് കോം, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ ചിത്രങ്ങളിലും നിക്കി ഗില്‍റാണി വേഷമിട്ടു. മലയാളിത്തമുള്ള അന്യഭാഷക്കാരി പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു.
മഡോണ സെബാസ്റ്റ്യന്‍...
പ്രേമം സിനിമ കണ്ടവരാരും സെലിനെ മറക്കാനിടയില്ല. മലരും മേരിയുമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ജോര്‍ജിന് ആശ്വാസവും തുണയുമാകുന്ന സെലിന്‍ ക്ലൈമാക്‌സിലാണ് തിളങ്ങിയത്. സംഗീത പരിപാടികളില്‍ നിന്നും അഭിനയത്തിലേക്ക് ചുവടു മാറിയ താരം നല്ലൊരു ഗായിക കൂടിയാണ്.
പ്രേമത്തിന് ശേഷം ദിലീപിനൊപ്പം കിങ് ലിയറിലാണ് മഡോണ വേഷമിട്ടത്. എന്നാല്‍ പറയത്തക്ക മികച്ച പ്രകടനമൊന്നും അല്ലാത്തതിനാലാവാം താരത്തെ തേടി നിരവധി ഓഫറുകളൊന്നും എത്താത്തത്. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും ചുരുക്കും ചില തമിഴ് സിനിമകളിലും പിന്നീട് താരം പ്രത്യക്ഷപ്പെട്ടു.
മലയാളികളുടെ സ്വന്തം ഡയാന അഥവാ നയന്‍താര...
മനസ്സിനക്കരെ, നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയാണ് ഡയാന മറിയം കുര്യന്‍ സിനിമയിലേക്കെത്തിയത്. ശാലീനസുന്ദരിയായ താരത്തിനെ വേണ്ടത്ര ഉപയോഗിക്കാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് മറ്റു ഭാഷകളില്‍ സജീവമായ താരം ഒന്നൊന്നര മേക്കോവറുമായാണ് പ്രത്യക്ഷപ്പെട്ടത്. ഗ്ലാമര്‍ പ്രകടനത്തിലൂടെ ആരാധകരെ ഹരം കൊള്ളിച്ച നയന്‍സിനെ പിന്തുടര്‍ന്ന് നിരവധി ഗോസിപ്പുകളും പ്രചരിച്ചു.
മലയാളത്തിലൂടെ തുടക്കം കുറിച്ച താരം നല്ല കഥാപാത്രം ലഭിച്ചപ്പോഴൊക്കെ മലയാള സിനിമയിലേക്ക് എത്തി. ഭാസ്‌കര്‍ ദി റാസ്‌കലിലും പുതിയ നിയമത്തിലുമൊക്കെ തകര്‍ത്ത് അഭിനയിച്ചു. തുടക്കത്തിലെ ശാലീന പെണ്‍കിട്ടിയില്‍ നിന്നും പക്വതയും ഇച്ഛാശക്തിയുമുള്ള വനിതയായി മാറിയിരിക്കുന്നു നയന്‍താര.
പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന നായികയായി മാറിയിരിക്കുന്നു നയന്‍താര. പ്രമുഖ നടനുമായുള്ള ബന്ധവും യുവസംവിധായകനുമായുള്ള ബന്ധവുമൊക്കെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നി്ന്നിരുന്നു. മലയാളികള്‍ മാത്രമല്ല തമിഴും തെലുങ്കും ഈ നടിയെ സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























