ഇനി മലയാളികള്‍ക്ക് അത്ര അഹങ്കരിക്കാന്‍ കഴിയില്ല; ആ രഹസ്യം മഞ്ജു വെളിപ്പെടുത്തി

മലയാളത്തിന്റെ പ്രിയപ്പെട്ട നായിക അങ്ങനെയാണ് മഞ്ജു വാര്യരെ മലയാളികള്‍ വിളിക്കുന്നത്. ശരിയാണ് തമിഴില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകളും ചില പരസ്യ ചിത്രങ്ങളും മാറ്റി നിര്‍ത്തിയാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ മഞ്ജു മലയാളികള്‍ക്ക് സ്വന്തമാണ്. എന്നാല്‍ മലയാളത്തിന്റെ മാത്രം മഞ്ജു വാര്യര്‍ എന്ന് ഇനി മലയാളികള്‍ക്ക് അത്ര അഹങ്കാരത്തോടെ പറയാന്‍ കഴിയില്ല.
തമിഴ്‌നാടിന് രജനികാന്തിനെയും ജയലളിതയെയുമൊക്കെ കിട്ടിയത് പോലെ മഞ്ജുവും മലയാളികള്‍ക്ക് അന്യസംസ്ഥാനക്കാരിയാണ് തമിഴ്‌നാട്ടുകാരി. മലയാളികളെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് മഞ്ജു വാര്യര്‍ ആ സത്യം വെളിപ്പെടുത്തി. അതെ മഞ്ജു തമിഴ്‌നാട്ടുകാരിയാണ്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ വന്നപ്പോഴാണ് മഞ്ജു താന്‍ തമിഴ്‌നാട്ടുകാരിയാണെന്ന സത്യം വെളിപ്പെടുത്തിയത്.
തമിഴ് ബന്ധം അച്ഛന് തമിഴ്‌നാട്ടില്‍ ജോലിയുള്ള സമയത്ത് കുടുംബത്തോടെ അവിടെയായിരുന്നു. അവിടെയാണ് ഞാന്‍ ജനിച്ചത്. തമിഴ് നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനും അറിയാമെന്നും മഞ്ജു പറഞ്ഞു. പറയുക മാത്രമല്ല, റിമി ടോമിയുമായി തമിഴില്‍ സംസാരിക്കുകയും ചെയ്തു. നാഗര്‍കോവിലില്‍ ജനനം 1978 സെപ്റ്റംബര്‍ പത്തിന് നാഗര്‍കോവിലാണ് മഞ്ജുവിന്റെ ജനനം. നാഗര്‍ കോയിലെ റീജണല്‍ ഓഫീസില്‍ ജോലിയായിരുന്നു അച്ഛന്‍ മാധവന്‍ വാര്യര്‍ക്ക്. നാഗര്‍കോവിലെ സിഎസ്‌ഐ മട്രികുലര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മഞ്ജു പഠിച്ചതും. തുടര്‍ന്ന് കണ്ണൂരിലേക്ക് താമസം മാറുകയായിരുന്നു.

ഇനി തമിഴിലേക്ക് അതിന് ശേഷം തമിഴ്‌നാടുമായി മഞ്ജുവിന് കാര്യമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. തമിഴ് സിനിമയിലും അഭിനയിച്ചിട്ടില്ല. ഇപ്പോള്‍ ഒരു തമിഴ് ചിത്രത്തിന്റെ ചര്‍ച്ച നടന്നു കൊണ്ടിരിയ്ക്കുന്നതായും, അരവിന്ദ് സ്വാമിയ്‌ക്കൊപ്പം മഞ്ജു തമിഴില്‍ അഭിനയിക്കുന്നതായും ചില വാര്‍ത്തകളുണ്ട്.
https://www.facebook.com/Malayalivartha
























