നിവിന്‍പോളി ഐ.എം വിജയനാകുന്നു

ജയസൂര്യ വി.പി സത്യന്റെ ജീവിതകഥയില്‍ നായകനാകുന്നതിന് പിന്നാലെ നിവിന്‍പോളി ഐ.എം വിജയന്റെ കഥപറയുന്ന സിനിമയില്‍ നായകനാകുന്നു. നവാഗതനായ അരുണ്‍ഗോപിയാണ് സംവിധായകന്‍. മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം താമസിക്കാതെ ഉണ്ടാകും. മുമ്പ് പലരും ഐ.എം വിജയന്റെ ലൈഫ് സിനിമയാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ നടക്കാതെ പോയി. എന്നാല്‍ വേണ്ടത്ര ഗവേഷണം നടത്തിയാണ് അരുണ്‍ ഇങ്ങിനെയൊരു ചിത്രം പ്ലാന്‍ ചെയ്തത്. ചിത്രത്തിനായി നിവിന്‍ ഫുഡ്‌ബോള്‍ പരിശീലകന്റെ സഹായം തേടുന്നുണ്ട്.
അടുത്തവര്‍ഷം ആദ്യമാണ് ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നത്. ഐ.എം വിജയന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സ്വന്തം കഥപറയുന്ന ചിത്രത്തില്‍ അദ്ദേഹമില്ല. എന്നാല്‍ ടൈറ്റിലിലും അവസാനവും അദ്ദേഹത്തിന്റെ കളിയും സ്വകാര്യനിമിഷങ്ങളും അടങ്ങിയ വീഡിയോ ക്ലീപ്പ് കാണിക്കുന്നുണ്ട്.

വിജയന് ഒപ്പം കളിച്ചവരെയും അദ്ദേഹത്തിന്റെ ആദ്യ കോച്ച്, നാട്ടുകാര്‍ തുടങ്ങി നിരവധി പേരുമായി സംസാരിച്ചാണ് അരുണ്‍ ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1983യില്‍ ക്രിക്കറ്റ് താരമായാണ് നിവിന്‍ അഭിനയിച്ചത്. നിവിന്‍ പണ്ടേ ക്രിക്കറ്റ് കളിക്കുമായിരുന്നു. എന്നാല്‍ ഫുഡ്‌ബോള്‍ വല്യ വശമില്ല. എന്നാലും എല്ലാ സ്‌പോട്‌സും വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് ഐ.എം വിജയനെ.
https://www.facebook.com/Malayalivartha
























