മേക്കപ്പ് മാനെ പരസ്യമായി തെറിവിളിച്ചും തല്ലാനൊരുങ്ങിയും നായിക

സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രയാഗ മാര്‍ട്ടിന്‍ സിനിമയിലേക്കെത്തിയത്. അഞ്ജലി മേനോന്റെ ഉസ്താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചിരുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഈ അഭിനേത്രിയെ എല്ലാവരും തിരിച്ചറിഞ്ഞത്. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷന്‍, സിദ്ദിഖിന്റെ ഫുക്രി തുടങ്ങിയ സിനിമയിലം പ്രയാഗ മാര്‍ട്ടിന്‍ അഭിനയിച്ചിരുന്നു.
നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ പ്രയാഗ. ഷൂട്ടിങ്ങ് സെറ്റില്‍ വെച്ച് മേക്കപ്പ് മാനെ തല്ലാന്‍ നോക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേഷ്യല്‍ ചെയ്തപ്പോള്‍ കളര്‍ കൂടിപ്പോയതിനെക്കുറിച്ച് സംവിധായകന്‍ ചോദിക്കുന്നതിനിടയിലാണ് നടി മേക്കപ്പ് മാനെതിരെ തിരിഞ്ഞത്. സംഭവം വന്‍ വിവാദമായെന്നാ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. ഫേഷ്യല്‍ ചെയ്തതില്‍ കളര്‍ കൂടിപ്പോയെന്നും കുറയ്ക്കണമെന്നും നിര്‍ദേശിച്ചത് ചിത്രത്തിന്റെ സംവിധായകനാണ്. എന്നാല്‍ കളര്‍ കുറച്ചാല്‍ സ്‌ക്രീനിലും തന്റെ മുഖത്തെ കളര്‍ കുറയുമോയെന്ന ആശങ്കയിലായിരുന്നു നടിയും അമ്മയും.
കളര്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടയിലാണ് നടി പരസ്യമായി മേക്കപ്പ് മാനെ തെറി വിളിച്ചത്. കൈ വെയ്ക്കാനും ശ്രമിച്ചിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തനിക്കെതിരെ വിരല്‍ ചൂണ്ടി സംസാരിച്ച നായികയ്ക്കെതിരായി മേക്കപ്പ് മാനും പ്രതികരിച്ചു. ഷൂട്ടിങ്ങ് സെറ്റിനെ ഒന്നടങ്കം നിശ്ചലമാക്കിയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. പിന്നീട് മേക്കപ്പ് മാന്‍ താരത്തോട് മാപ്പു പറഞ്ഞ് സംഭവം ഒതുക്കിത്തീര്‍ക്കുകയും ചെയ്തുവെന്നാണ് പ്രചരിക്കുന്നത്.
ചിത്രത്തിന്റെ കലാസംവിധായകനാണ് വിഷയം പുറം ലോകത്തെ അറിയിച്ചത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്. നടിയുടെ ധാര്‍ഷ്ട്യമായാണ് ഈ സംഭവത്തെ വിലയിരുത്തിയിട്ടുള്ളത്. സീനിയര്‍ താരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ന്യൂജനറേഷന്‍ സിനിമാ താരങ്ങള്‍ക്ക് ബഹുമാനം കുറവാണെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനം സൂചിപ്പിക്കുന്നത്. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരോടും വളരെയധികം വിനയത്തോടെയാണ് സീനിയര്‍ താരങ്ങള്‍ പെരുമാറുന്നതെന്ന് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയെങ്കിലും നടി സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ, ഗിരീഷ് മേനോന്‍ എന്ന കലാസംവിധായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തീര്‍ത്തും അസത്യമാണ്. മേക്കപ്പ്മാന്റെ ഭാഗത്തുനിന്ന് എനിക്കാണ് ദുരനുഭവം ഉണ്ടായത്. സാധാരണ രീതിയിലുള്ള മേക്കപ്പൊന്നും ഇല്ലാത്ത ഒരു സിനിമയാണിത്. കലാപത്തിന്റെ ഇരയായ മുംതാസ് എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് എടുക്കേണ്ട ഒരു ഷോട്ടായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളെജിലെ ലൈബ്രറിയിലായിരുന്നു ചിത്രീകരണം.
ആ ഷോട്ടില്‍ കഥാപാത്രത്തിന് അല്‍പം കരുവാളിപ്പുള്ള മുഖമാണ് വേണ്ടത്. അതിന് ഒരു ഡള്‍ മേക്കപ്പായിരുന്നു വേണ്ടത്. സംവിധായകന്റെ ആവശ്യപ്രകാരം റഹിം എന്ന മേക്കപ്പ്മാന്‍ എത്തി. മേക്കപ്പ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഇത്രയും മതിയെന്ന് ഞാന്‍ പറഞ്ഞു. നീയൊക്കെ ആരാണെന്നാണ് വിചാരമെന്നായിരുന്നു പ്രതികരണം. തുടര്‍ന്ന് അയാള്‍ ബഹളമുയര്‍ത്തി സംസാരിക്കാന്‍ തുടങ്ങി. ഇത് കണ്ട് പി.ടി സാര്‍ പോലും അത്ഭുതപ്പെട്ടു. സ്വതവേ ശാന്തമായി സംസാരിക്കുന്നയാളാണല്ലോ അദ്ദേഹം. പ്രശ്‌നങ്ങള്‍ ഒഴിവാക്കി സിനിമ പൂര്‍ത്തിയാക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ക്ലൈമാക്‌സ് രംഗം എടുക്കുമ്പോഴായിരുന്നു സംഭവം

മേക്കപ്പ്മാന്‍ അതൃപ്തി കാട്ടിയെങ്കിലും സംവിധായകനും ക്യാമറാമാനുമൊക്കെ തൃപ്തികരമായിരുന്നു അപ്പോഴത്തെ മേക്കപ്പ്. തുടര്‍ന്ന് ആ സീനിന്റെ ചിത്രീകരണം നടന്നു. ശേഷം വാഹനത്തിലിരിക്കുകയായിരുന്നു അമ്മയോട് ഞാന്‍ കാര്യം പറഞ്ഞു. ഇതേക്കുറിച്ച് ചോദിക്കാനായി അമ്മ മേക്കപ്പ്മാന്റെ മുന്നിലെത്തി. നിങ്ങള്‍ എന്താണ് എന്റെ മകളോട് അപമര്യാദയായി പെരുമാറിയത് എന്ന് ചോദിച്ചു. മകള്‍ എന്തുപറഞ്ഞാലും നിങ്ങള്‍ കേള്‍ക്കുമോ എന്നായി ചോദ്യം. തുടര്‍ന്ന് അമ്മയോടും തട്ടിക്കയറി. ഹിസ്റ്റീരിയ ബാധിച്ചതുപോലെയായിരുന്നു അയാളുടെ പെരുമാറ്റം.
മര്യാദയ്ക്ക് സംസാരിക്കണമെന്ന് ഞാന്‍ പറഞ്ഞു. എന്റെ നേര്‍ക്ക് കൈ ചൂണ്ടാന്‍ നീ ആയോ, നീയൊരു പെണ്ണല്ലേ എന്ന് ചോദിച്ചു. തുടര്‍ന്ന് എന്നെ അങ്ങേയറ്റം അപമാനിക്കുന്ന രീതിയില്‍ അടിമുടി ഒരു നോട്ടം നോക്കി. ഞാനൊരു പെണ്ണ് തന്നെയാണെന്ന് മറുപടി കൊടുത്തു. അപ്പോള്‍ അയാളെന്റെ വലതുകൈ പിടിച്ചുതിരിച്ചു. ഇടത്തേ കൈ തട്ടുകയും ചെയ്തു. അപ്പോള്‍ സെറ്റിലെ രണ്ടുപേര്‍ വന്ന് അയാളെ പിടിച്ചുമാറ്റി. ഷോട്ട് എടുത്തതിന് ശേഷമുള്ള സംഭവമാണിത്. ഇത് നടക്കുമ്പോള്‍ സംവിധായകനോ ക്യാമറാമാനോ അടുത്തില്ല. പ്രയാഗ വ്യക്തമാക്കി.

https://www.facebook.com/Malayalivartha
























