തല്‍ക്കാലം വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല; ഇനി ലക്ഷ്യം നല്ല സിനിമകള്‍

ആലുവ രാജഗിരി ആശുപത്രിയിലെ നേഴ്സായ രേഷ്മ രാജന്‍ ഇപ്പോള്‍ വെറും നഴ്സല്ല സിനിമാതാരവുകൂടിയാണ് ഈ സുന്ദരി, അങ്കമാലി ഡയറീസെന്ന ഒരൊറ്റ സിനിമയിലുടെ താരമായിരിക്കുകയാണ് രേഷമ രാജന്‍. രാജഗിരി ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്സാണ്.ആശുപത്രിയുടെ പരസ്യത്തില്‍ എന്റെ ഫോട്ടോയും ഉണ്ടായിരുന്നു. കേരളത്തില്‍ പല ഭാഗത്തും വെച്ച ഹോര്‍ഡിങ്ങിലാണ് ലിജോ ചേട്ടന്‍ എന്റെ ഫോട്ടോ കാണുന്നത്. പിന്നീട് എനിക്ക് ഫ്രൈഡേ ഫിലിംസില്‍ നിന്ന് ഓഡീഷനായി കോള്‍ വരികയായിരുന്നുവെന്ന്സി നിയിലേക്കെത്തിയ വഴിയെ കുറിച്ച് ലിച്ചി പറയുന്നത്.
കള്ളുകുടിച്ച് പെപ്പയോടൊപ്പുമുള്ള സീനഭിനയിക്കാനാണ് ഏറ്റവും കൂടുതല്‍ വിഷമിച്ചത്. വിദേശത്ത് പോയി ജോലി ചെയ്ത് ലൈഫ് സെറ്റിലാക്കാനായിരുന്നു പ്ലാന്‍. ഫ്രൈഡേ ഫിലിംസില്‍ നിന്ന് കോള്‍ വന്നപ്പോള്‍ തന്നെ ഞെട്ടിപ്പോയി. നായികയുടെ റോളാണെന്ന് കൂടി കേട്ടപ്പോള്‍ ശരിക്കും എക്സൈറ്റഡായെന്നും രേഷ് വെളിപ്പെടുത്തുന്നു. ഹാള്‍ടിക്കറ്റ് പോലുമില്ലാതെ പരീക്ഷ എഴുതിയിട്ടുണ്ട്. അപ്പോള്‍ പോലും ടെന്‍ഷനടിക്കാത്ത ആളായിരുന്നു ഞാന്‍. പക്ഷേ ക്യാമറയ്ക്ക് മുമ്പില്‍ നിന്നപ്പോള്‍ ഒരുപാട് ടെന്‍ഷന്‍ അടിച്ചു. ലിജോ ചേട്ടനും വിനോദ് ചേട്ടനും വിജയ് ചേട്ടനും ഒരുപാട് സപ്പോര്‍ട്ട് ചെയ്തിരുന്നു.

സിനിമയിലെ 86 പേരും പുതുമുഖങ്ങളാണെന്നുള്ള കാര്യമാണ് സത്യം പറഞ്ഞാല്‍ അല്പം ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിച്ചത്. നിരവധി ഓഫറുകള്‍ വരുന്നുണ്ടെന്നും നല്ല റോള്‍ ലഭിച്ചാല്‍ അടുത്ത സിനിമ ഉടനുണ്ടാകുമെന്നും താരം പറഞ്ഞു. വിവാഹത്തെ കുറിച്ച് തല്‍ക്കാലം ചിന്തിക്കുന്നില്ല നല്ല സിനിമകളില്‍ അഭിനയിക്കാലാണ് ലക്ഷ്യമെന്നും മലയാളികളുടെ പ്രിയപ്പെട്ട ലിച്ചി തുറന്ന് പറയുന്നു.
https://www.facebook.com/Malayalivartha
























