മോഡിയെയും അമിത് ഷായെയും വിമര്‍ശിച്ച റാപ് ഗായികയ്ക്ക് പണികിട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ പങ്കുവെച്ച റാപ് ഗായിക ഹര്‍ദ് കൗറിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു. മോഡിയെയും അമിത് ഷായെയും വെല്ലുവിളിച്ച ഹര്‍ദ് കൗര്‍ ഇവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചത്.
രണ്ട് മിനിറ്റ്, 20 സെക്കന്‍ഡുള്ള വീഡിയോയില്‍ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ അനുകൂലിച്ച് സംസാരിച്ച ഗായികയ്‌ക്കൊപ്പം ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വീ ആര്‍ വാരിയേഴ്‌സ് എന്ന തന്റെ പുതിയ ഗാനത്തിന്റെ പ്രമോഷനുവേണ്ടിയുള്ള വീഡിയോ ക്ലിപ്പും ഹര്‍ദ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങള്‍ക്കകം ട്വിറ്റര്‍ ട്രെന്‍ഡിങ്ങായി.
https://www.facebook.com/Malayalivartha