ബഡായി ബംഗ്ലാവിലെ അനുഭവം പങ്കുവച്ച് രമേശ് പിഷാരടി

നടനായും സംവിധായകനായും അവതാരകനായും മലയാളികളുടെ മുന്നില്‍ എത്തിയ താരമാണ് രമേശ് പിഷാരടി. കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് പിഷാടരി മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹം ജീവിതത്തിലെടുത്ത ചില തീരുമാനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
'ബഡായി ബംഗ്ലാവ് അഞ്ച് വര്‍ഷം ചെയ്തു. പിന്നീട് മടുപ്പായി. ആ സമയത്ത് ഞാന്‍ സിനിമകള്‍ ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ തന്നെ ബഡായി ബംഗ്ലാവില്‍ മറ്റുസിനിമകളുടെ പ്രമോഷന്‍ പരിപാടിയും ഞാന്‍ ചെയ്തിട്ടുണ്ട്. വേറൊരാളും ഇതുവരെയായിട്ടും അങ്ങനെ ചെയ്തിട്ടില്ല. സ്വന്തം ചിത്രത്തിന്റെ പേരു പോലും പറയാന്‍ കഴിഞ്ഞിട്ടില്ല. അതൊരു ചെറിയ വേദനയായിരുന്നു. അങ്ങനെയുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ആ പരിപാടി നിര്‍ത്തിയത്.
പരിപാടികള്‍ കുറവായതുകൊണ്ടാണ് ഞാനും ധര്‍മ്മജനും ഒരുമിച്ചുള്ളത് ആരും കാണാത്തത്. മുന്‍പ് ഞങ്ങളൊരുപാട് സ്‌റ്റേജ് ഷോകള്‍ ചെയ്തിരുന്നു. കൊവിഡിനുമുന്‍പ് തന്നെ പരിപാടി കുറയ്ക്കാമെന്ന് തീരുമാനിച്ചിരുന്നു. കാരണം എന്തുപറഞ്ഞാലും വിവാദമുണ്ടാകും. ഒരുപാട് ചിന്തിച്ചിട്ട് പറയുന്നതല്ല തമാശകള്‍. അത്തരം തമാശകള്‍ വളച്ചൊടിച്ച് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. അതുകൊണ്ടാണ് ധര്‍മ്മജനുമായി കൂടിയാലോചിച്ച് സ്‌റ്റേജ് ഷോകള്‍ കുറച്ചത്. ധര്‍മ്മജന്‍ എന്നേക്കാള്‍ വലിയൊരു നടനാണ്.
സുരേഷ് ഗോപിയെ കൊണ്ട് ആര്‍ക്കെങ്കിലും ഉപദ്രവം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിനുമാത്രമേയുള്ളൂ. വേറെ ആരെയും അദ്ദേഹം ഉപദ്രവിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം സ്വന്തമായിട്ട് പ്രശ്‌നങ്ങളുണ്ടാക്കുന്ന കാര്യങ്ങളാണ് പറയുന്നത്. രാഷ്ട്രീയം ഓരോരുത്തരുടെയും വിശ്വാസമാണ്. സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ്. ജോലിയെ ഒരിക്കലും കുറ്റം പറയാന്‍ പാടില്ലെന്ന് ഞാന്‍ പഠിച്ചത് മോഹന്‍ലാലിലൂടെയാണ്' രമേശ് പിഷാരടി പറഞ്ഞു.
https://www.facebook.com/Malayalivartha























