കോവിഡ് ഭീതിയെ തുടര്‍ന്ന് യു.എ.ഇയില്‍ നിന്നും താരപുത്രന്‍ ഡോക്ടര്‍ ശ്രാവണ്‍ പങ്കുവെച്ച വീഡിയോ

ലോകം മുഴുവന്‍ ഇപ്പോള്‍ കൊണോണ വൈറസ് ബാധയുടെ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സോഷ്യല്‍ മീഡിയയിലെ പല പോസ്റ്റുകളും വൈറലാവുകയാണ്. ഇപ്പോഴിതാ മുകേഷിന്റെയും സരിതയുടെയും മകനായ ഡോക്ടര്‍ ശ്രാവണ്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
യു.എ.ഇയില്‍ എമര്‍ജന്‍സി ഫിസിഷ്യനായി ജോലി ചെയ്യുകയാണിപ്പോള്‍ ശ്രാവണ്‍. കൊറോണ ലക്ഷണങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമാണ് ശ്രാവണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഡ്യൂട്ടി വസ്ത്രത്തിലാണ് ശ്രാവണ്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തൊണ്ടവേദന, വരണ്ട ചുമ, ഉയര്‍ന്ന പനി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവ വന്നാല്‍ ആശുപത്രിയിലേക്ക് പോകണം എന്നാണ് ശ്രാവണ്‍ പറയുന്നത്. അതുപോലെ പുറത്തു നിന്ന് വന്നവര്‍ ഉറപ്പായും ആരോഗ്യ പ്രവര്‍ത്തകരെ വിവരം ധരിപ്പിക്കണമെന്നും ശ്രാവണ്‍ പറയുന്നു.
നിങ്ങള്‍ സത്യം പറഞ്ഞാല്‍ ഹീറോസ് ആണ്. വൈറസ് പടര്‍ത്താതിരിക്കാനാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്. മാസ്‌ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും ശ്രാവണ്‍ പറയുന്നുണ്ട്. വീടിനുള്ളില്‍ ഇരിക്കുക എന്നതാണ് മികച്ച കാര്യം. ചെറുപ്പക്കാര്‍ക്ക് ലക്ഷണം കാണിക്കുകയാണെങ്കില്‍ പ്രായമായവരില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കണം. ഒരുപാട് വെള്ളം കുടിക്കണം. തണുത്ത വെള്ളം കുടിക്കാതെയും പുറത്തുപോകാതെയും സൂക്ഷിക്കണം. ഒന്നിച്ച് ഇതിനെ നേരിടാം എന്നു പറഞ്ഞുകൊണ്ടാണ് ശ്രവണ്‍ വിഡിയോ അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha