വീട്ടുകാരോട് ഈ ചതി വേണ്ടായിരുന്നുവെന്ന് പറഞ്ഞവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി താരം

ഭ്രമണം സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു സ്വാതി. സീരിയല്‍ ക്യാമറമാനായ പ്രതീഷ് നെന്മാറയും സ്വാതിയും മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. അധികം ആരെയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു നെയ്യാറ്റിന്‍കരയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് താരവിവാഹം നടന്നത്. ഇരു കുടുംബങ്ങളുടെ പിന്തുണ ഇല്ലായിരുന്നുവെന്നും വിവാഹത്തിന് പ്രതീഷിന്റെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നുവെന്നും സ്വാതി പറഞ്ഞിരുന്നു. വിവാഹശേഷം തന്റെ വീട്ടുകാരുടെ പിണക്കമെല്ലാം മാറിയെന്നും ഇപ്പോള്‍ നല്ല അടുപ്പത്തിലാണെന്നും കഴിഞ്ഞ ദിവസം ആരാധകരുമായി സംസാരിക്കവേ നടി വെളിപ്പെടുത്തിയിരുന്നു.
ശേഷം മാതാപിതാക്കളെ കാണാനായി ഇരുവരും പാലക്കാട്ടേക്ക് പോവുകയും ചെയ്തിരുന്നു. സ്വാതിയും പ്രതീഷും കാര്‍ ഓടിച്ച് പോകുന്ന ചിത്രങ്ങള്‍ നടി തന്നെയാണ് പുറത്ത് വിട്ടിരുന്നതും. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരങ്ങളിലൂടെ ആരാധകരുടെ ചില സംശയങ്ങള്‍ക്ക് കിടിലന്‍ ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് സ്വാതി.
'വീട്ടുകാരോട് ഈ ചതി കണിക്കണ്ടായിരുന്നു എന്ന ഒരാളുടെ ചോദ്യത്തിന് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് സ്വാതി നിത്യാനന്ദ്. 'അതിനു നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായോ? ഇല്ലല്ലോ, ഞങ്ങള്‍ അങ്ങ് സഹിച്ചോളാം എന്ന മറുപടിയായിരുന്നു സ്വാതി നല്‍കിയത്. മാത്രമല്ല അച്ഛനേം അമ്മയേയും മിസ് ചെയ്യുന്നുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന് എന്തിനു മിസ് ചെയ്യണം ഞാന്‍ എന്റെ വീട്ടില്‍ ആണ് ഉള്ളത് എന്ന മറുപടിയും നടി കൊടുത്തിട്ടുണ്ട്.
ഒന്നും ഒന്നും മൂന്ന് ഷോയില്‍ ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണം എന്ന് പറഞ്ഞിട്ടില്ല. ആദ്യം ആ ഷോ പോയി ഫുള്‍ കാണൂ. എന്നിട്ട് ചോദ്യം ചെയ്താല്‍ മതി. എന്റെ ജീവിതത്തില്‍ ഞാന്‍ ആണ് തീരുമാനം എടുക്കുന്നത്. അതിപ്പോള്‍ എന്തായാലും ഞാന്‍ സഹിച്ചോളാം. നിങ്ങള്‍ അതേ കുറിച്ചോര്‍ത്ത് ദുഃഖിക്കേണ്ട എന്നും സ്വാതി പറയുന്നു.
https://www.facebook.com/Malayalivartha