വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അദ്ദേഹത്തെ പ്രൊപ്പോസ് ചെയ്തു... പക്ഷെ തന്നോടുള്ള ഇഷ്ടം അദ്ദേഹം തുറന്ന് പറയാത്തതിന് ചില കാരണങ്ങളുണ്ടായിരുന്നു... സ്‌നേഹിക്കാത്ത ഒരാളുടെ പിന്നാലെയാണ് താന്‍ നടക്കുന്നതെന്ന് പറഞ്ഞ് പലരും പരിഹസിച്ചിരുന്നു. ആളുകള്‍ എനിക്ക് അദ്ദേഹത്തോട് ഭ്രാന്താണെന്ന് ഇപ്പോഴും പറയാറുണ്ട്... തുറന്ന് പറഞ്ഞ് നടി രേഖ

ബോളിവുഡ് ഗോസിപ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് നടന്‍ അമിതാഭ് ബച്ചന്റെ ജീവിതം. നടി കൂടിയായ ജയ ബച്ചനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് പല നടിമാരുമായും പ്രണയത്തിലായിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
നടി രേഖയുമായിട്ടുള്ള പ്രണയകഥയാണ് ഏറ്റവും കൂടുതല്‍ പ്രചരിച്ചിട്ടിള്ളത്. 1984 ല്‍ അമിതാഭ് ബച്ചന്റെയും രേഖയുടെയും പ്രണയകഥ ബോളിവുഡ് ഗോസിപ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയായിരുന്നു. അമിതാഭിനോട് പ്രണയം തോന്നിയിരുന്നെന്ന് പല അഭിമുഖങ്ങളിലും രേഖ തുറന്ന് പറഞ്ഞിട്ടുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അദ്ദേഹത്തെ പ്രൊപ്പോസ് ചെയ്‌തെങ്കിലും തന്നോടുള്ള ഇഷ്ടം അദ്ദേഹം തുറന്ന് പറയാത്തതിന് ചില കാരണങ്ങളുണ്ടെന്നും രേഖ തുറന്നു പറഞ്ഞത് വീണ്ടും ശ്രദ്ധ നേടുന്നു.
'അമിതാഭ് വിവാഹിതനായത് കൊണ്ടും ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടുമാണ് തന്നോടുള്ള ഇഷ്ടത്തെ കുറിച്ച് തുറന്നു പറയാതിരുന്നതെന്നാണ് രേഖ പറയുന്നത്. അദ്ദേഹം സ്വന്തം പ്രതിഛായ നശിക്കാതെ ഇരിക്കാനും മക്കളുടെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് അങ്ങനെ ചെയ്തത്.
അത് വളരെ മനോഹരമായ കാര്യമാണെന്ന് ഞാനും കരുതുന്നു. സ്‌നേഹിക്കാത്ത ഒരാളുടെ പിന്നാലെയാണ് താന്‍ നടക്കുന്നതെന്ന് പറഞ്ഞ് പലരും പരിഹസിച്ചിരുന്നു. ആളുകള്‍ എനിക്ക് അദ്ദേഹത്തോട് ഭ്രാന്താണെന്ന് ഇപ്പോഴും പറയാറുണ്ട്. ഒരു പക്ഷേ ആ സഹതാപത്തിന് ഞാന്‍ അര്‍ഹയായിരിക്കാം' രേഖ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha