Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

'വൈകിട്ട് മഴ പെയ്തു കറണ്ട് എങ്ങാന്‍ പോകും മുന്‍പ് നാളത്തെ അപ്പത്തിനുള്ള മാവ് അരക്കണമെങ്കില്‍ അരി നേരത്തെ വെള്ളത്തില്‍ ഇടണമെന്ന് പറഞ്ഞേല്‍പ്പിക്കുകയാവും. മഹത്തായ ഭാരതീയ അടുക്കളയില്‍ പണികള്‍ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ...' ജീവിതാനുഭവങ്ങള്‍ ഹൃദ്യമായി പങ്കുവച്ച് അശ്വതി ശ്രീകാന്ത്

19 JANUARY 2021 11:09 AM IST
മലയാളി വാര്‍ത്ത

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ നിരവധി ചർച്ചകൾക്കാണ് വഴിതിരിച്ചിരിക്കുന്നത്. എന്നാൽ ചിത്രം കണ്ടിട്ട് തന്റെ ജീവിതാനുഭവങ്ങള്‍ ഹൃദ്യമായി പങ്കുവയ്ക്കുകയാണ് അശ്വതി ശ്രീകാന്ത്. ഒരു ഗ്ലാസ് വെള്ളത്തിന് പോലും 'ടീ…' എന്ന് വിളിച്ച്‌ ശീലിച്ച്‌ പോയവര്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടിന്ന് കയറി പോരാന്‍ പറഞ്ഞു വിട്ട വണ്ടിയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെന്ന് അശ്വതി ശ്രീകാന്ത് കുറിപ്പിൽ പറയുന്നു. അതോടൊപ്പം തന്നെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ച്‌ ഭര്‍ത്താവിനും മക്കള്‍ക്കുമായി ജീവിക്കുന്ന അമ്മായി അമ്മയെ കുറിച്ചും അശ്വതി ഫേസ്ബുക്കിൽ കുറിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇത് Great Indian Kitchen എന്ന സിനിമയുടെ റിവ്യൂ അല്ല, അത് കണ്ടപ്പോള്‍ ഓര്‍ത്ത ചില കാര്യങ്ങള്‍ മാത്രമാണ്. വീട്ടില്‍ ഞാന്‍ ഒറ്റക്കാണ് രാവിലെ പാചകം എങ്കില്‍ ദോശയ്ക്ക് സാമ്ബാര്‍ ആവും കറി. ഒരേ തരം ദോശ, ഒരേ ഒരു സാമ്ബാര്‍. കാസറോളില്‍ ദോശ ചുട്ടു വച്ച്‌ കറി അടുത്ത് വച്ച്‌ എല്ലാവരെയും വിളിച്ച്‌ ഒരുമിച്ച്‌ കഴിക്കലാണ് പതിവ്.

ഇനി എന്റെ ഭര്‍ത്താവിന്റെ അമ്മയാണ് അടുക്കളയില്‍ എങ്കില്‍ അത് പല തരം ദോശകളും 3 തരം സാമ്ബാറും ആവും. കട്ടിയുള്ളതും ഇല്ലാത്തതും, മൊരിഞ്ഞതും അല്ലാത്തതും നെയ് പുരട്ടിയതും പുരട്ടാത്തതുമായ ദോശകള്‍, അച്ഛന് പുളിയും ഉപ്പും കുറഞ്ഞ സാമ്ബാര്‍, മകന് അധികം സാമ്ബാര്‍ പൊടി ചേര്‍ക്കാത്ത കടുക് താളിക്കാത്ത സാമ്ബാര്‍, മറ്റുള്ളവര്‍ക്ക് ഉപ്പും പുളിയും സാമ്ബാര്‍ പൊടിയും ചേര്‍ത്ത കടുക് താളിച്ച സാധാരണ സാമ്ബാര്‍.

അവസാനത്തെ ആളും കഴിച്ചെഴുന്നേല്‍ക്കും വരെ ചൂടു ദോശകള്‍ ഡൈനിങ് ടേബിളിലേയ്ക്ക് പറന്നു കൊണ്ടിരിക്കും. എല്ലാവരുടേം തൃപ്തി ഉറപ്പാക്കി ഒടുവിലാണ് അമ്മ കഴിക്കാന്‍ ഇരിക്കുക. അതിന് മുന്‍പ് അച്ഛനോ ഞങ്ങളോ എത്ര വിളിച്ചാലും ഒരു ദോശ അടുപ്പത്തുണ്ടെന്ന ന്യായത്തില്‍ അമ്മ പിടിച്ച്‌ നില്‍ക്കും. ഉപ്പു നോക്കാനും കല്ലിന്റെ ചൂട് പരുവപ്പെടുത്താനും ഏറ്റവും ആദ്യം ചുട്ട വക്ക് പൊട്ടിയ കല്ലിച്ച ദോശ കാസറോളിന്റെ അടിത്തട്ടില്‍ നിന്ന് കൃത്യമായി കണ്ടെടുത്താണ് അമ്മ കഴിച്ചു തുടങ്ങുക.

സാദാ ഒരു തേങ്ങാ ചമ്മന്തി ആയാല്‍ പോലും അതിനും ബഹു വിധ വേര്‍ഷനുകള്‍ അമ്മ കണ്ടെത്തും. ഇഞ്ചി വച്ചത് ഒരാള്‍ക്കെങ്കില്‍ മാങ്ങാ വച്ചരച്ചത് മറ്റൊരാള്‍ക്ക്. അതും പോരാഞ്ഞ് അച്ഛന്‍ തികഞ്ഞ വെജിറ്റേറിയനും മക്കള്‍ നോണ്‍ വെജ് ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തവരും ആവുമ്ബോള്‍ പിന്നെയും വിഭവങ്ങളുടെ എണ്ണം കൂടും.

ഭര്‍ത്താവിന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങള്‍ പോലും നോക്കി അവരെ നാലു നേരം ഊട്ടുകയെന്നതാണ് അമ്മയുടെ ഏറ്റവും പ്രധാനപ്പെട്ട ജീവിത ലക്ഷ്യം. സഹായത്തിന് അടുക്കളയില്‍ ആരൊക്കെയുണ്ടായാലും അമ്മയുടെ കൈ തൊടാതെ വീട്ടില്‍ ഒരു കറിയും അടുപ്പില്‍ നിന്നിറങ്ങിയിട്ടില്ല.

ഉച്ചയൂണിന് ഇരിക്കുമ്ബോള്‍ തന്നെ അമ്മ സ്വയം പറയും 'ഉച്ചയ്ക്കത്തേടം അങ്ങനെ കഴിഞ്ഞു, ഇനി വൈകിട്ടത്തേക്ക് എന്താണാവോ?'. ഊണ് കഴിഞ്ഞ് കൈ കഴുകിയിട്ട് ആലോചിച്ചാല്‍ പോരേ എന്ന് ഞങ്ങള്‍ അമ്മയെ കളിയാക്കും. പക്ഷേ ഞാന്‍ കണ്ട കാലം മുതല്‍ അമ്മ അങ്ങനെയാണ്. എക്കണോമിക്സ് പഠിച്ച അമ്മയ്ക്ക് അന്ന് എന്തെങ്കിലും ജോലിക്ക് പോകാമായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ അമ്മ പറയും 'ഓഹ് അന്നതൊന്നും നടന്നില്ലെന്ന്…അതു കൊണ്ട് പിള്ളേരെങ്കിലും നല്ല പോലെ വളര്‍ന്നല്ലോ എന്ന്'.

അമ്മ സ്വന്തം ഇഷ്ടങ്ങളെല്ലാം മാറ്റി വച്ച്‌ അടുക്കളയില്‍ തന്നെ ജീവിച്ചതു കൊണ്ട് മക്കള്‍ പ്രത്യേകിച്ച്‌ നന്നായോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നതാണ് സത്യം. അവര്‍ ആവറേജ് സ്റ്റുഡന്റസ് ആയി പഠിച്ച്‌ സാധാരണ ജോലികള്‍ തന്നെ ചെയ്യുന്നു. മറിച്ച്‌ അമ്മ ഒരു അധ്യാപികയോ ബാങ്ക് ജീവനക്കാരിയോ ആയി ഇന്ന് റിട്ടയര്‍ ചെയ്തിരുന്നെങ്കില്‍ ഈ മക്കളും മരുമക്കളും ഭര്‍ത്താവും പോലും കുറച്ച്‌ കൂടി അഭിമാനത്തോടെ അമ്മയെക്കുറിച്ച്‌ സംസാരിക്കുമായിരുന്നു.

അമ്മയ്ക്ക് വീടിന് പുറത്ത് കൂടി ഒരു ജീവിതം ഉണ്ടായേനെ, സുഹൃത്തുക്കള്‍ ഉണ്ടായേനെ, അബദ്ധത്തില്‍ ഉപ്പു കൂടിപ്പോയ കറികളെ അച്ഛന്റെ മുന്നില്‍ വയ്ക്കുമ്ബോള്‍ അടുത്തുള്ളവര്‍ക്ക് പോലും കേള്‍ക്കാവുന്ന അമ്മയുടെ നെഞ്ചിടിപ്പുകള്‍, ഒരുപക്ഷേ ഇറങ്ങി പോകാനൊരു ഇടമുള്ള ആശ്വാസത്തില്‍ ഇത്തിരി എങ്കിലും കുറഞ്ഞേനേ. ആര്‍ക്കും ഒരു പരാതിക്കും ഇടവരുത്താതെ, സ്വന്തം ആരോഗ്യം നോക്കാതെ അമ്മ വച്ചു വിളമ്ബി ഊട്ടി തേച്ചു മെഴുക്കി തുടച്ച്‌ ഒടുവില്‍ സമ്ബാദിച്ചത് വിട്ടുമാറാത്ത നടുവേദനയും കണംകാലില്‍ നീരും ഇടയ്ക്കിടെ താളം മറക്കുന്ന ഇറെഗുലര്‍ ഹാര്‍ട്ട് ബീറ്റുമാണ്. ഉറക്കം തീരെയില്ലാത്ത രാത്രികളാണ്.

ഭക്ഷണത്തിന്റെ പരുവം തെറ്റിയാല്‍ 'നല്ല മനസ്സോടെ അല്ലേല്‍ ഇതൊന്നും തരാന്‍ നില്‍ക്കരുതെന്ന' അശരീരികള്‍ അല്ലാതെ ഒരാളും അമ്മയോട് thankful ആകുന്നത് കണ്ടിട്ടേ ഇല്ല. അമ്മയുടെ വയ്യായ്കകള്‍ക്ക് പോലും 'എവിടേലും അടങ്ങിയിരിക്കാതെ വരുത്തി വയ്ക്കുന്നതെന്ന' ടൈറ്റില്‍ ആണ് പലപ്പോഴും കിട്ടാറ്‌.

വീട്ടിലെ സകലര്‍ക്കും അമ്മയോട് സ്നേഹമുണ്ട്. എന്ത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന മക്കളും ഭര്‍ത്താവും ഉണ്ട്. എന്നാല്‍ കാസറോളില്‍ ദോശ ചുട്ട് വച്ച്‌ എല്ലാരും വേണ്ടത് എടുത്ത് കഴിച്ചോളാന്‍ പറഞ്ഞിട്ട് ഫാര്‍മസിയില്‍ പോയിരുന്ന, എട്ടാം ക്ലാസ് മുതല്‍ അവനവന്റെ തുണികള്‍ അലക്കിച്ചിരുന്ന, പാത്രം കഴുകിച്ചിരുന്ന, ബോറടിച്ചാല്‍ അടുക്കള പൂട്ടി സിനിമ കാണാന്‍ പോവാം എന്ന് പറഞ്ഞിരുന്ന എന്റെ സ്വന്തം അമ്മയോട് എനിക്കും അനിയനും ഉള്ള സ്നേഹത്തേക്കാള്‍ ഒട്ടും കൂടുതലല്ല എന്റെ ഭര്‍ത്താവിന്റെ അമ്മയോട്, അമ്മയുടെ മക്കള്‍ക്ക് ഉള്ളത് എന്നതാണ് എന്റെ തിരിച്ചറിവ്.

എന്ന് വച്ചാല്‍ അമ്മ മക്കള്‍ക്കും ഭര്‍ത്താവിനും വേണ്ടി മാത്രം ജീവിച്ചത് കൊണ്ട് പ്രത്യേകമായൊരു സ്നേഹക്കൂടുതല്‍ ആര്‍ക്കുമില്ലെന്നു തന്നെ !

'എന്റെ അമ്മയെ കണ്ട് പഠിക്കണം നീ' എന്ന് എന്റെ ഭര്‍ത്താവെങ്ങാന്‍ പറഞ്ഞിരുന്നെങ്കില്‍ എന്റെ കഥ തന്നെ മറ്റൊന്നായേനേയെന്ന് അത്ഭുതത്തോടെ ഞാന്‍ ഓര്‍ക്കാറുണ്ട്. മറിച്ച്‌ നീ അമ്മയെ കണ്ട് പഠിക്കണ്ട, അവനവനു വേണ്ടി ജീവിച്ചിട്ടു മതി ബാക്കിയുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നത് എന്നാണ് പറഞ്ഞത്. കുടുംബത്തിന് സര്‍വ്വ സമ്മതം അല്ലാതിരുന്ന ഒരു തൊഴില്‍ മേഖല വിവാഹ ശേഷം ഞാന്‍ തിരഞ്ഞെടുത്തത് പോലും ആ വാക്കിന്റ ഒറ്റ ബലത്തില്‍ ആണ്.

ഞാന്‍ ഇല്ലാതെ ഇവരെന്ത് ചെയ്യുമെന്ന ചോദ്യത്തില്‍ കുരുങ്ങിയാണ് ഏന്തിയും വലിഞ്ഞും സ്വയം ഇല്ലാതാക്കി നമ്മുടെ സ്ത്രീകള്‍ അടുക്കള സ്വര്‍ഗമാക്കുന്നത്. ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കാന്‍ അറിയില്ലെന്ന് നടിക്കുന്ന മക്കളെയും ഭര്‍ത്താവിനെയും പരിചരിക്കുന്നത്. ആരുമില്ലെങ്കിലും അവരൊക്കെ ജീവിക്കും എന്നതാണ് സത്യം !

സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ പറയുമ്ബോള്‍ പുരുഷന്റെ അദ്ധ്വാനത്തെ വില കുറച്ചു കാണുന്നുവെന്ന പരാതിയുണ്ടാവാം പുരുഷന്മാര്‍ക്ക്. പുറം ലോകത്തെ വായു യഥേഷ്ടം ശ്വസിക്കുന്നവരാണ്, അകത്തും പുറത്തും ജീവിതം ഉള്ളവരാണ് മിക്ക പുരുഷന്മാരും.

ഇറങ്ങിപ്പോകാന്‍ ഇടമുള്ളവര്‍. സ്ത്രീ ഒരു ജന്മത്തില്‍ കടന്നു പോകുന്ന ബയോളോജിക്കല്‍ / ഇമോഷണല്‍ കോംപ്ലെക്സിറ്റികളുടെ പകുതി പോലും പുരുഷന്‍ എക്സ്പീരിയന്‍സ് ചെയുന്നില്ലെന്നതാണ് വാസ്തവം.

പത്തോ പന്ത്രണ്ടോ വയസ്സില്‍ എത്തുന്ന ആര്‍ത്തവം മുതലിങ്ങോട്ട് പോസ്റ്റ് മെനുസ്ട്രല്‍ സിന്‍ഡ്രോമുകള്‍, ഗര്‍ഭധാരണം, പ്രസവം, പോസ്റ്റ് പാര്‍ട്ടം ഡിപ്രെഷനുകള്‍, മിഡ് ലൈഫ് ക്രൈസിസ് എന്ന് ഓമനപ്പേരിട്ട പറഞ്ഞറിയിക്കാനാവാത്ത ഉലച്ചിലുകള്‍, മെനോപോസ് എന്ന ഫുള്‍ സ്റ്റോപ്പില്‍ നിന്ന് പിന്നങ്ങോട്ട് അവസാനം വരെ നീളുന്ന ഉഷ്ണ കാലങ്ങള്‍ !

അതിനൊക്കെ ഇടയിലാണ് ഈ അടുക്കളച്ചുവരുകളുടെ ആവര്‍ത്തനം. അതാണ് പല ഭാര്യമാരെയും ഭര്‍ത്താക്കന്മാരുടെ തല തിന്നുന്ന Frustrated house wives ആക്കുന്നത്. !

പുത്തന്‍ അടുക്കളകളില്‍ സമവാക്യങ്ങള്‍ മാറുന്നുണ്ട്. ഭരിക്കുന്ന ഭര്‍ത്താവില്‍ നിന്ന് companionship ലേക്ക് മാറി നടക്കുന്ന ഒരുപാട് പേരെ അറിയാം, എന്റെ പങ്കാളി ഉള്‍പ്പെടെയുള്ളവരെ. രണ്ടു പേരും ഒരുമിച്ച്‌ ജോലി കഴിഞ്ഞ് വീടെത്തിയാല്‍ ഭര്‍ത്താവ് ന്യൂസ് കാണാനും ഭാര്യ ചപ്പാത്തിയ്ക്ക് കുഴയ്ക്കാനും പോകുന്ന പതിവ് മാറ്റി കട്ടക്ക് കൂടെ നില്‍ക്കുന്ന എത്രയോ പുരുഷന്മാരുണ്ട്.

അതൊരു പ്രതീക്ഷ തന്നെയാണ്. ഇനി അങ്ങനെയല്ലാത്തവര്‍ക്ക്, ഒരു ഗ്ലാസ് വെള്ളത്തിന് പോലും 'ഡീ' എന്ന് വിളിച്ച്‌ ശീലിച്ച്‌ പോയവര്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടിന്ന് കയറി പോരാന്‍ പറഞ്ഞു വിട്ട വണ്ടിയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ !

NB : ഞാന്‍ എന്റെ ഫ്ളാറ്റിലെ എഴുത്തു മേശയുടെ സ്വാസ്ഥ്യത്തില്‍ ഇരുന്ന് ഇത് എഴുതുമ്ബോളും, തൊടുപുഴയിലെ വീട്ടിലിരുന്ന് ഉച്ചയ്ക്ക് എന്ത് കറി വയ്ക്കുമെന്ന്, ഇത്തിരി കപ്പ കൂടി ഉണ്ടെങ്കില്‍ അച്ഛന് സന്തോഷമാവില്ലേ എന്ന് ചേട്ടത്തിയോട് കൂടിയാലോചന നടത്തുകയാവും അമ്മ…വൈകിട്ട് മഴ പെയ്തു കറണ്ട് എങ്ങാന്‍ പോകും മുന്‍പ് നാളത്തെ അപ്പത്തിനുള്ള മാവ് അരക്കണമെങ്കില്‍ അരി നേരത്തെ വെള്ളത്തില്‍ ഇടണമെന്ന് പറഞ്ഞേല്‍പ്പിക്കുകയാവും. മഹത്തായ ഭാരതീയ അടുക്കളയില്‍ പണികള്‍ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ !

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (2 hours ago)

Couple arrives with four-year-old child to buy cannabis  (2 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (2 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (2 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (2 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (3 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (5 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (5 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (7 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (8 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (8 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (8 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (8 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (9 hours ago)

Malayali Vartha Recommends