പ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു പഞ്ചാബിലെ മൻസ ജില്ലയിൽവെച്ച് വാഹനാപകടത്തിൽ മരിച്ചു...

സങ്കടക്കാഴ്ചയായി... പ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു (37) വാഹനാപകടത്തിൽ മരിച്ചു. പഞ്ചാബിലെ മൻസ ജില്ലയിൽവെച്ചായിരുന്നു അപകടം സംഭവിച്ചത്.
സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെ മൻസ-പട്യാല റോഡിൽ അദ്ദേഹത്തിൻ്റെ കാർ ഒരു ട്രക്കിലിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ വാഹനം പൂർണ്ണമായും തകർന്നു പോയി. ഗായകൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു.
ഗായിക മിസ് പൂജയോടൊപ്പമുള്ള 'പേപ്പർ ജാ പ്യാർ' എന്ന ഗാനം തരംഗമായിരുന്നു. ഈ ഗാനം അദ്ദേഹത്തിന് വലിയ അംഗീകാരങ്ങൾ നേടിക്കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മരണം സംഗീതലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഭാര്യയും ഒരു ചെറിയ മകളുമുണ്ട്.
"
https://www.facebook.com/Malayalivartha























