രണ്ട് പെൺകുട്ടികളെ അനാഥരാക്കിയവരാണ് ഇന്ന് എനിക്കെതിരെ വരുന്നത്; വാക്കുകളിലൂടെ മറ്റുള്ളവരെ കൊല്ലാൻ ശ്രമിക്കുന്ന ആളുകൾ വന്നിട്ട് എന്റെ മുഖം വച്ച് പോസ്റ്റ് ഇടുന്നു; ഇത്ര വിഷയ ദാരിദ്ര്യമോ പി.പി. ദിവ്യയ്ക്ക്; ആഞ്ഞടിച്ച് നടി സീമ ജി. നായർ
രാഹുലിനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിടുന്നതിനിടെ ഫെയ്സ്ബുക്ക് ലൈവിൽ എത്തി നടി സീമ ജി. നായർ. രാഹുൽ തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, പക്ഷേ അത് രണ്ട് ഭാഗത്തെയും കാര്യങ്ങൾ കേട്ട ശേഷമായിരിക്കണമെന്നും സീമ പറഞ്ഞു. തനിക്കെതിരെ പോസ്റ്റിട്ട പി പി ദിവ്യയ്‌ക്കും സീമ മറുപടി നൽകി.
‘‘രണ്ട് പെൺകുട്ടികളെ അനാഥരാക്കിയവരാണ് ഇന്ന് എനിക്കെതിരെ വരുന്നത്. ഗോവിന്ദച്ചാമിമാരുടെ പകരക്കാരാണെന്നു പറയുന്നു. നവീൻ ബാബു സാറിന്റെ മുഖം ഇപ്പോഴും എനിക്ക് ഓർമയുണ്ട്. ഈ സ്ത്രീ കയറി വരുമ്പോൾ അദ്ദേഹം ചിരിച്ച മുഖത്തോടെയാണ് സ്വീകരിക്കുന്നത്. അതിനുശേഷം ഇവർ നടത്തിയ പ്രസംഗത്തിനുശേഷം ആ മുഖം മാറുന്നതു കാണാം. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഞാൻ ആ മുഖം മറന്നിട്ടില്ല എന്നും സീമ പറഞ്ഞു.
അപ്പോൾ വാക്കുകളിലൂടെ മറ്റുള്ളവരെ കൊല്ലാൻ ശ്രമിക്കുന്ന ആളുകൾ വന്നിട്ട് എന്റെ മുഖം വച്ച് പോസ്റ്റ് ഇടുന്നു, ഇത്ര വിഷയ ദാരിദ്ര്യമോ പി.പി. ദിവ്യയ്ക്ക്. അതും ഇത്രയും നിസ്സാരമായ കേസിനൊക്കെ. ഇതിനൊക്കെ എന്തു പറയാനാണ്. സഖാക്കന്മാർ എല്ലാം ഒരുമിച്ചാണ് ൈസബർ അറ്റാക്ക്.കഴിഞ്ഞ ദിവസം 70 വയസ്സുള്ള ഒരപ്പൂപ്പൻ പറഞ്ഞ വാക്കുകൾ ഇവിടെ പറയാൻ പറ്റില്ല. പ്രൊഫൈൽ പിക്ചറിൽ കൊച്ചുമക്കളുടെ പടവും. ആറ്റിങ്ങലെ ഒരു സ്ത്രീ പറഞ്ഞത്, ഞാനൊരു നശിച്ച ജന്മമാണ്, രാക്ഷസിയാണ് എന്നൊക്കെ.
എന്റെ വ്യക്തി സ്വാതന്ത്ര്യം ആരുടെ മുന്നിലും ഞാനടിയറ വയ്ക്കില്ല. കേട്ടു മടുത്തതു കൊണ്ടാണ് ഇങ്ങനെയൊരു ലൈവുമായി വന്നത്. രാഹുലിനെ ന്യായീകരിക്കുകയല്ല, രാഹുൽ ഇങ്ങനെ ചെയ്തു എന്നതിന് തെളിവുകളുമില്ല. ഇതിനൊക്കെ മറുപടി പറയേണ്ടത് രാഹുൽ ആണ് എന്നും സീമ പറഞ്ഞു.
https://www.facebook.com/Malayalivartha
























