ആർക്ക് എങ്കിലും പോസ്റ്റ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് മോശം അഭിപ്രായമോ ട്രോളാനോ തോന്നുന്നുവെങ്കിൽ അവർക്കായി കുറെ ചിത്രങ്ങൾ! പൂൾ ചിത്രങ്ങളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇറഖാൻ

ദിവസങ്ങൾക്ക് മുൻപാണ് ബോളിവുഡിലെ സൂപ്പർതാരം ആമിർഖാന്റെ മകൾ ഇറ ഖാൻ തന്റെ 25-ാം പിറന്നാൾ സ്വിം സ്യൂട്ടിൽ ആഘോഷിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ആയിരുന്നു ചിത്രങ്ങൾക്ക് പിന്നാലെ സംഭവിച്ചത്. ഇപ്പോഴിതാ വിമർശിച്ചവർക്ക് മറുപടി നൽകിയിരിക്കുകയാണ് ഇറ. ആർക്ക് എങ്കിലും പോസ്റ്റ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് മോശം അഭിപ്രായമോ ട്രോളാനോ തോന്നുന്നുവെങ്കിൽ അവർക്കായി കുറെ ചിത്രങ്ങൾ പോസ്റ്റ്ചെയ്യുന്നുവെന്ന് പറഞ്ഞ് കുറെ ചിത്രങ്ങൾ ഇറ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിംഗ് പൂളിനരികെ നടത്തിയ പിറന്നാൾ പാർട്ടിയിൽ ഇറയുടെ കാമുകനും ഫിറ്റ്നസ് പരിശീലകനുമായ നൂപുർ ശിഖരെയും ആമിർ ഖാനും കുടുംബവും പങ്കെടുത്തിരുന്നു. അച്ഛന്റെ സാന്നിദ്ധ്യത്തിൽ ബിക്കിനി ധരിച്ച് കാമുകനൊപ്പം നിൽക്കുന്നത് ശരിയാണോ എന്നിങ്ങനെ തുടങ്ങി വളരെ നാണംകെട്ട രീതിയിലായിരുന്നു കമന്റ്.
https://www.facebook.com/Malayalivartha
























